Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുര്‍മന്ത്രവാദിയുടെ നിര്‍ദേശത്താല്‍ പിതാവ് മകളെ ചാണകം കഴിപ്പിച്ചു; ദൃശ്യങ്ങള്‍ പുറത്തായതോടെ ആറു പേര്‍ അറസ്‌റ്റില്‍

ദുര്‍മന്ത്രവാദിയുടെ നിര്‍ദേശത്താല്‍ പിതാവ് മകളെ ചാണകം കഴിപ്പിച്ചു

black magic
മുംബൈ , ബുധന്‍, 14 ജൂണ്‍ 2017 (14:38 IST)
വയറു വേദന മാറുന്നതിന് ദുര്‍മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം പെണ്‍കുട്ടിയെ കൊണ്ട് ചാണകം തീറ്റിച്ച അച്ഛനടക്കമുള്ള ആറു പേര്‍ അറസ്‌റ്റില്‍. ജൂണ്‍ നാലിന് കര്‍ണാടകത്തിലെ ബിദാര്‍ ജില്ലയിലാണ് സംഭവമുണ്ടായത്.

പ്രഭാകര്‍ കേസലെ (35), ഗംഗാധര്‍ ഷേവലെ (65), പണ്ഡിറ്റ് കോറെ (37), ദഗാഡു ഷേവലെ (40) എന്നിവരാണ് അറസ്‌റ്റിലായത്. കേസ് നടപടികള്‍ പുരോഗമിച്ചതോടെ മന്ത്രവാദി ഒളിവില്‍ പോയി.

മഹാരാഷ്ട്രയിലെ ലത്തൂര്‍ സ്വദേശിയും ഒന്നാം വര്‍ഷ ബിഎ വിദ്യാര്‍ഥിയുമായ പതിനെട്ടുകാരിക്കാണ് ദുരാനുഭവമുണ്ടായത്. ദീര്‍ഘനാളായി തുടരുന്ന വയറു വേദന മാറണമെങ്കില്‍ പെണ്‍കുട്ടിയെ കൊണ്ട് ചാണകം കഴിപ്പിക്കണമെന്നാണ് മന്ത്രവാദി പറഞ്ഞത്.

മന്ത്രവാദിയുടെ നിര്‍ദേശം അംഗീകരിക്കാതിരുന്ന പെണ്‍കുട്ടിയെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം പിതാവ് ചാണകം കഴിപ്പിക്കുകയായിരുന്നു. അറസ്‌റ്റിലായ പ്രതികള്‍ സംഭവദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും വൈറലാക്കുകയും ചെയ്‌തു. ഇതോടെയാണ് വിവരം പുറത്തായത്.

യുവതിയെ കൂടാതെ അതേ ഗ്രാമത്തിലെ മറ്റൊരു സ്ത്രീയെ കൊണ്ടും ഇവര്‍ ചാണകം കഴിപ്പിച്ചിട്ടുണ്ടെന്ന് ആരോപണമുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊച്ചി മെട്രോ ഉദ്ഘാടനം: മെട്രോമാന്‍ ഇ ശ്രീധരനെ വേദിയില്‍ നിന്നും ഒഴിവാക്കി