തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശിക ഓഫീസില്‍വച്ച് 12 കാരി ബലാത്സംഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രാദേശിക നേതാവിന്റെ സഹോദരന്‍ അറസ്റ്റില്‍. ബര്‍ദ്വാന്‍ ജില്ലയിലെ ദുര്‍ഗാപൂരിലാണ് സംഭവം. തൃണമൂല്‍ നേതാവ് ബാബു മണ്ഡലിന്റെ സഹോദരന്‍ ഭോലയാണ് പിടിയിലായത്.
വീടിനുസമീപം ബന്ധുക്കളെ കാത്തുനിന്ന പെണ്‍കുട്ടിയെ ഭോല പാര്‍ട്ടി ഓഫീസിലേക്ക് പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടിയുടെ നിലവിളികേട്ട് പ്രദേശത്ത് തടിച്ചുകൂടിയ നാട്ടുകാര്‍ ഭോലയെ പിടികൂടി മര്‍ദ്ദിച്ചു. പാര്‍ട്ടി ഓഫീസ് ആക്രമിക്കുകയും അരണ്ട് മോട്ടോര്‍സൈക്കിളുകള്‍ കത്തിക്കുകയും ചെയ്തു.
പെണ്‍കുട്ടിയെ ദുര്‍ഗാപൂരിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.