Publish Date: Mon, 20 Dec 2021 (11:01 IST)
Updated Date: Mon, 20 Dec 2021 (11:05 IST)
മുത്തച്ഛന്റെ രോഗം മാറാന്‍ ആറുമാസം പ്രായമായ പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ പട്ടുക്കെട്ടയിലാണ് സംഭവം. തഹസില്‍ദാറാണ് സംഭവം പൊലീസില്‍ അറിയിച്ചത്. നസീറുദീന്റെയും ഷലിഹയുടേയും മകളാണ് മരണപ്പെട്ടത്. നസീറുദീന്റെ വിദേശത്തായിരുന്ന അമ്മാവന്‍ അസറൂദീന് രോഗം വരുകയും കിടപ്പിലാകുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഭാര്യ ഷര്‍മിള ബീഗം മന്ത്രവാദിയായ മുഹമ്മദ് സലിം എന്നയാളെ സമീപിക്കുകയും ഒരു കുഞ്ഞിനെ രക്തം ഒഴുക്കാതെ ബലിനല്‍കിയാല്‍ അസറുദീന്റെ രോഗം മാറുമെന്ന് പറയുകയും ചെയ്തു.
ഇതേത്തുടര്‍ന്ന് ഷര്‍മിള കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി മീന്‍ വളര്‍ത്തുന്ന ടാങ്കില്‍ മുക്കിക്കൊല്ലുകയായിരുന്നു.