ആർത്തവമുണ്ടോയെന്നു പരിശോധിക്കാൻ വാർഡൻ പെൺകുട്ടികളുടെ വസ്ത്രം അഴിപ്പിച്ചു!
ആർത്തവ രക്തം കണ്ടെത്താൻ വാർഡൻ കുട്ടികളുടെ വസ്ത്രം മാറ്റി പരിശോധിച്ചു!
പെൺകുട്ടികളുടെ വസ്ത്രം അഴിപ്പിച്ച് ആർത്തവമുണ്ടോയെന്നു പരിശോധിച്ചതായി പരാതി. ഉത്തർപ്രദേശിലെ മുസഫർനഗറിലെ കസ്തൂർബ ഗാന്ധി ഗേൾസ് റസിഡന്‍ഷ്യൽ സ്കൂളിലെ കുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിലെ വനിതാ വാർഡനെതിരാണ് പരാതി.
കുളിമുറിയിലും ഭിത്തിയിലും രക്തം കണ്ടതിനെ തുടർന്നാണ് വാര്‍ഡന്‍ ബലമായി പരിശോധന നടത്തിയതെന്ന് കുട്ടികൾ പറയുന്നു. വസ്ത്രം മാറ്റിയാണ് പരിശോധന നടത്തിയതെന്നും ഇത് തങ്ങൾക്കു നാണക്കേടുണ്ടാക്കി. ഇതിനാല്‍ വാർഡനെതിരെ നടപടിയെടുക്കണമെന്നും കുട്ടികള്‍ ആവശ്യപ്പെട്ടു.
പറയുന്നത് അനുസരിച്ചില്ലെങ്കില്‍ മർദിക്കുമെന്നായിരുന്നു വാര്‍ഡന്റെ ഭീഷണിയെന്നും കുട്ടികള്‍ പറയുന്നു. കുട്ടികളുടെ പരാതിയെത്തുടർന്ന് വാർഡനെ സസ്പെൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.
അതേസമയം, സംഭവം വാർഡന്‍ നിഷേധിച്ചു. രക്തം കണ്ടതിനെത്തുടര്‍ന്ന് അത് അന്വേഷിക്കുകമാത്രമാണ് ചെയ്തത്. പഠിത്തത്തിന്റെ കാര്യത്തിൽ താൻ ശാഠ്യം പിടിക്കാറുണ്ട്. അതിനാൽ കുട്ടികൾക്ക് എന്നെ ഇഷ്ടമല്ല. മറ്റു ജീവനക്കാരുടെ പ്രേരണയാലാണ് കുട്ടികൾ ഇങ്ങനെ ചെയ്തത് – അവർ കൂട്ടിച്ചേർത്തു.