Webdunia - Bharat's app for daily news and videos

Install App

ഗോധ്ര ട്രെയിൻ തീവെയ്പ്പ് കോൺഗ്രസ്സ് ഗൂഢാലോചനയെന്ന് ഗുജറാത്ത് സർക്കാർ പുസ്തകം

അഭിറാം മനോഹർ
ശനി, 23 നവം‌ബര്‍ 2019 (15:49 IST)
ഗുജറാത്തിൽ വർഗീയ കലാപത്തിന് വഴിവെച്ച ഗോധ്ര ട്രൈയിൻ തീവെയ്പ്പ്  സംഭവം കോൺഗ്രസ്സ് ഗൂഡാലോചനയുടെ ഭാഗമായിരുന്നുവെന്ന് ഗുജറാത്ത് സർക്കാറിന് കീഴിലുള്ള ബോർഡ് പുറത്തിറക്കിയ പുസ്തകത്തിൽ ആരോപണം.ഗുജറാത്തിന്റെ രാഷ്ട്രീയ ചരിത്രം വിവരിക്കുന്ന പുസ്തകത്തിലാണ് കോൺഗ്രസ്സിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.
 
ഗുജറാത്തിലെ ബി ജെ പി സർക്കാറിനെ അസ്ഥിരപെടുത്തുന്നതിനുള്ള കോൺഗ്രസ്സ് ഗൂഡാലോചനയുടെ ഭാഗമായിരുന്നു 2002 ഫെബ്രുവരി 27ന് ആയോധ്യയിൽ നിന്നും തിരിച്ചുവരികയായിരുന്ന കർസേവകർ സഞ്ചരിച്ച സബർമതി എക്സ്പ്രസ്സിന്റെ എ കോച്ച് തീവെപ്പെന്നും ഗോദ്രയിലെ കോൺഗ്രസ്സ് ജനപ്രതിനിധികൾ ഈ ഗൂഡാലോചനയിൽ പങ്കെടുത്തെന്നും പുസ്തകത്തിൽ ആരോപിക്കുന്നു. ഗോധ്രാ തീവെപ്പിൽ 59 കർസേവകർ കൊല്ലപ്പെട്ടിരുന്നു.
 
ഗുജറാത്തിന്റെ രാഷ്ട്രീയ വീരഗാഥ എന്ന പേരിൽ യൂണിവേഴ്സിറ്റി ഗ്രാന്ത് നിർമാൺ ബോർഡ് കഴിഞ്ഞ വർഷം ഡിസംബറിലാണ് ബുക്ക് പ്രസിദ്ധീകരിച്ചത്. ബി ജെ പി മുൻ എം പിയും ബോർഡ് അംഗവുമായ ഭാവ്നബെൻ ദാവെയാണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്. 
 
അതേ സമയം ബോർഡിനെ കാവിവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുസ്തകത്തിലെ പരാമർശങ്ങളെന്നും ചരിത്രം വളച്ചൊടിക്കുന്ന എഴുത്തുക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും കോൺഗ്രസ്സ് വ്യക്തമാക്കി. 
 
2002 ഫെബ്രുവരി 27ന് ഗോധ്രയിലെ തീപ്പിടുത്തത്തിൽ 59 കർസേവകർ കൊല്ലപ്പെട്ടത് ഗുജറാത്തിൽ വർഗീയകലാപത്തിന് വഴിവെക്കുകയും അതിനേതുടർന്ന് ന്യൂനപക്ഷവിഭഗത്തിൽ പെട്ട ആയിരത്തിലേറെ പേർ കൊലചെയ്യപെടുകയും ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്ത് ഇഡി കണ്ടുകെട്ടി

റഷ്യൻ ആക്രമണം അതിരുകടന്നു, യുക്രെയ്ൻ ജനതയെ അടിയന്തിരമായി പിന്തുണയ്ക്കണം: ജോ ബൈഡൻ

കേസ് വേണ്ട; ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയത് അക്കാദമിക താല്‍പര്യം കൊണ്ടാണെന്ന് നടി സുപ്രീംകോടതിയില്‍ മൊഴി നല്‍കി

എന്തുകൊണ്ടാണ് വിവാഹിതരായ പുരുഷന്മാര്‍ മറ്റ് സ്ത്രീകളെ ഇഷ്ടപ്പെടുന്നത്? പിന്നില്‍ ഞെട്ടിക്കുന്ന കാരണങ്ങള്‍

ഓട്ടോ കൂലിയായി 50രൂപ കൂടുതല്‍ വാങ്ങി; എംവിഡി ഓട്ടോ ഡ്രൈവര്‍ക്ക് നല്‍കിയത് 5500 രൂപയുടെ പിഴ

അടുത്ത ലേഖനം
Show comments