നാളെമുതല്‍ സ്വര്‍ണത്തില്‍ ഹാള്‍ മാര്‍ക്ക് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. സ്വര്‍ണത്തിന്റെ പരിശുദ്ധിയും വില്പന ശാലയെ തിരിച്ചറിയാനുള്ള കോഡും ഹാള്‍മാര്‍ക്കില്‍ ഉണ്ടാകും. കൂടാതെ 14,18,22 കാരറ്റ് സ്വര്‍ണം മാത്രമേ ആഭരണ ശാലയില്‍ വില്‍ക്കാന്‍ പാടുള്ളുവെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. സ്വര്‍ണവിപണിയിലെ തട്ടിപ്പ് ഒഴിവാക്കാനാണ് പുതിയ നടപടി. അതേസമയം 65 ശതമാനം വ്യാപാരികള്‍ നിലവില്‍ ഹാള്‍മാര്‍ക്ക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
അതേസമയം സ്വര്‍ണവില ഈമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. പവന് എട്ടുരൂപയാണ് കുറഞ്ഞത്. പവന് 36,400 രൂപയാണ് ഇന്നലത്തെ വില. ഗ്രാമിന് 4550 രൂപയാണ് വില. 22കാരറ്റ് സ്വര്‍ണത്തിന് എട്ടുരൂപ കുറഞ്ഞ് 38,200 രൂപയാണ് വില. കുറച്ചുനാളുകളായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ഡോളര്‍ തിരിച്ചുവരുന്നതും സ്വര്‍ണത്തിന്റെ വില ഇടിവിന് കാരണമാകുന്നുണ്ട്.