കോയമ്പത്തൂർ : ആദായനികുതി ഉദോഗസ്ഥന്റെ വീട്ടിൽ നിന്ന് 70 പവന്റെ സ്വർണ്ണം കവർന്നു. ചെന്നൈയിൽ അസിസ്റ്റന്റ് കമ്മീഷണറായ എസ്.കണ്ണന്റെ കോയമ്പത്തൂർ വടവള്ളി തൊണ്ടയമുത്തൂർ റോഡിലെ ശ്രീശക്തി നഗറിലെ വസതിയിൽ നിന്നാണ് സ്വർണ്ണവും വെള്ളിയും കവർന്നത്.
കഴിഞ്ഞ ദിവസം രാവിലെയാണ് കവർച്ച വിവരം അറിഞ്ഞത്. അതിനു തലേ ദിവസം പുലർച്ചെ അദ്ദേഹം കുടുംബ സമേതം ചെന്നിയിലേക്ക് പോയിരുന്നു. കഴിഞ്ഞ ദിവസം രാവിലെ അയൽക്കാരിയായ ഭാനുമതിയാണ് വീട് കുത്തിത്തുറന്ന നിലയിൽ ഉള്ള വിവരം കണ്ണനെ അറിയിച്ചത്. തുടർന്ന് വടവള്ളി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
അലമാരിയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും വെള്ളിയുമാണ് നഷ്ടപെട്ടത്. സിസിടി.വി യും റെക്കോർഡർ അടക്കം ഇവർ കവർന്നിട്ടുണ്ട്. പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.