Select Your Language

Notifications

webdunia
webdunia
webdunia
webdunia

നോട്ട്​ അസാധുവാക്കൽ: ഹൈദരാബാദിൽ നിന്ന് പിടികൂടിയത് 2700 കോടിയുടെ സ്വർണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ഹൈദരാബാദിൽ പിടിച്ചെടുത്തത് 2700 കോടിയുടെ സ്വർണമെന്ന് എൻഫോഴ്സ്മെന്റ്

നോട്ട്​ അസാധുവാക്കൽ: ഹൈദരാബാദിൽ നിന്ന് പിടികൂടിയത് 2700 കോടിയുടെ സ്വർണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
ഹൈദരാബാദ് , ഞായര്‍, 18 ഡിസം‌ബര്‍ 2016 (11:04 IST)
നോട്ടുകള്‍ അസാധുവാക്കിയതോടെ ഹൈദരാബാദിൽനിന്നു മാത്രം പഴയ നോട്ടുകൾക്കൊപ്പം പിടികൂടിയത് 2700 കോടി രൂപയുടെ സ്വർണബിസ്കറ്റുകളാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. 8000 കിലോയോളം സ്വർണമാണ് നവംബർ എട്ടിനും മുപ്പതിനുമിടയില്‍ ഹൈദരാബാദിലെത്തിയതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 
 
ഈമാസം ഒന്നാം തിയ്യതിക്കും പത്താം തിയ്യതിക്കുമിടയില്‍ 1500 കിലോയുടെ പുതിയ സ്വർണമാണ് ഇവിടെ എത്തിയിട്ടുള്ളത്. അസാധുനോട്ടുകളുപയോഗിച്ച് സ്വർണം വാങ്ങുന്ന പ്രവണത വർധിച്ച സാഹചര്യത്തിലാണിതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പഴയ നോട്ടുകള്‍ ഉപയോഗിച്ചാണോ ഇത്തരം ഇടപാടുകള്‍ നടത്തിയതെന്ന കാര്യവും അന്വേഷിക്കുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
 
അതേസമയം, നോട്ടുകള്‍ അസാധുവാക്കുന്നതിനു മുമ്പായി തന്നെ വലിയ തോതിൽ സ്വർണം ആവശ്യപ്പെട്ട് ആളുകളെത്തിയിരുന്നുവെന്നും വളരെ കൂടുതല്‍ അഡ്വാൻസ് ബുക്കിംഗ് ഉണ്ടായിരുന്നുവെന്നും സ്വർണ വ്യാപാരികൾ അറിയിച്ചു. അത്തരത്തില്‍ ലഭിച്ച പണമാണ് തങ്ങളുടെ കൈവശമുള്ളതെന്നാണ് അവർ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തങ്ങള്‍ പിടിച്ചെടുത്ത ആളില്ലാ മുങ്ങിക്കപ്പൽ തിരികെ നൽകാമെന്ന് ചൈന; അത് കയ്യിൽതന്നെ സൂക്ഷിച്ചോളൂവെന്ന് ഡോണൾഡ് ട്രംപ്