Webdunia - Bharat's app for daily news and videos

Install App

ഗോരഖ്പുര്‍ ദുരന്തം: ഡോ. കഫീല്‍ ഖാന് ജാമ്യം - പുറത്തിറങ്ങുന്നത് എട്ടുമാസത്തെ ജയില്‍വാസത്തിന് ശേഷം

ഗോരഖ്പുര്‍ ദുരന്തം: ഡോ. കഫീല്‍ ഖാന് ജാമ്യം - പുറത്തിറങ്ങുന്നത് എട്ടുമാസത്തെ ജയില്‍വാസത്തിന് ശേഷം

Webdunia
ബുധന്‍, 25 ഏപ്രില്‍ 2018 (17:40 IST)
ഗോരഖ്പുർ ശിശുമരണക്കേസിൽ കുറ്റക്കാരനെന്ന് മുദ്രകുത്തി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ജയിലിലടച്ച ഡോ കഫീൽഖാന് ജാമ്യം. അലഹാബാദ് ഹൈക്കോടതിയാണ് എട്ടുമാസത്തിനു ശേഷം അദ്ദേഹത്തിന്  ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഇദ്ദേഹം ജാമ്യം ലഭിക്കാതെ ജയിലില്‍ കഴിയുകയായിരുന്നു കഫീൽഖാന്‍. കേസില്‍ മൂന്നാംപ്രതിയായാണ് അദ്ദേഹം.

ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രില്‍ ഓക്‌സിജന്‍ സിലിണ്ടറുകളുടെ അഭാവത്തെതുടര്‍ന്ന് 70 കുട്ടികള്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാരനെന്ന് മുദ്രകുത്തിയാണ് കഫീല്‍ ഖാനെ അധികൃതർ ജയിലിൽ അടച്ചത്.

ആശുപത്രിയിലെ സംഭവത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേക സംഘമാണ് അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്.  

ബിആർഡി ആശുപത്രിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തന്റെ സ്വകാര്യ ക്ലിനിക്കിലേക്കു കടത്തിയെന്നും ദുരന്തത്തില്‍ ഡോക്‍ടര്‍ ഹീറോ ആകാന്‍ ശ്രമിച്ചെന്നും ആരോപിച്ചായിരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി.

കഫീല്‍ ഖാന് ജയിലില്‍ അടച്ചതിനെതിരെ എതിര്‍പ്പ് ശക്തമായിരുന്നു. സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരെയും ഡോക്‍ടറുടെ നീതിക്കായും മുറവിളി ശക്തമായിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം താന്‍ നിരപരാധിയാണെന്ന് കാണിച്ച് കഫീല്‍ ഖാന്‍ എഴുതിയ കത്തും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments