Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി ആകാശത്ത് വർണ്ണ വിസ്മയങ്ങൾ വിരിയും; തൃശൂർ പൂരം വെടിക്കെട്ടിന് കളക്ടറുടെ അനുമതി

ഇനി ആകാശത്ത് വർണ്ണ വിസ്മയങ്ങൾ വിരിയും; തൃശൂർ പൂരം വെടിക്കെട്ടിന് കളക്ടറുടെ അനുമതി
, ബുധന്‍, 25 ഏപ്രില്‍ 2018 (16:45 IST)
ആകാശത്ത് വർണ്ണം വിരിയിക്കുന്ന ത്രിശൂർ പൂരത്തിന്റെ വെടിക്കെട്ടിന് ജില്ലാ കളക്ടർ അനുമതി നൽകി. വെടിക്കട്ടിന് അനുമതി വൈകുന്നതിൽ ഇരു ദേവസ്വങ്ങളേയും കടുത്ത ആശങ്കയിലാക്കിയിരുന്നു. ഇതിനു വിരാമമിട്ട് പതിവു പോലെ തന്നെ വെടിക്കെട്ട് നടത്താം എന്ന് കളക്ടർ അനുമതി നൽകുകയായിരുന്നു. 
 
എക്സ്പ്ലോസീവ് വിഭാഗത്തിന്റെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ല ഭരണകൂടമാണ് വെടിക്കെട്ടിന് അനുമതി നൽകേണ്ടത്. പെസോ പരിശോധനയില്‍ ഇരു വിഭാഗങ്ങളുടേയും വെടിക്കെട്ടു സാമഗ്രഹികളിലൊന്നും നിരോധിത വസ്തുക്കളൊ നിശ്ചിത അളവിൽകൂടുതലുള്ള വെടിമരുന്നുകളൊ കണ്ടെത്താത്ത സാഹചര്യത്തിലാണ് കളക്ടർ അനുമതി നൽകിയത് 
 
അതേസമയം  കഴിഞ്ഞ ദിവസം നടന്ന സാമ്പിൾ വെടിക്കെട്ടിൽ അമിട്ട് നിലത്തു വീണ് പൊട്ടി ആറു പേർക്ക് പരിക്കേറ്റ സംഭവത്തിൽ ജില്ലാ കളക്ടർ ദേവസ്വം സെക്രട്ടറിയോട് വിശദീകരണം തേടി. വെടിക്കെട്ടവശിഷ്ടങ്ങളിൽ നിന്ന്‌ അനുമതിയില്ലാത്ത പ്ലാസ്റ്റിക് ഷെല്ലുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് കളക്ടറുടെ നടപടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട്ടിലെ കിടപ്പുമുറിയിൽ അമ്മയോടൊപ്പം കാമുകന്മാരെ മകൾ കണ്ടതാണ് എല്ലാത്തിനും തുടക്കം! - സൌമ്യ കരുതിക്കൂട്ടി കൊലപ്പെടുത്തുകയായിരുന്നു