'യഥാർത്ഥ' കർഷക സംഘടനകളുമായി മാത്രം ചർച്ചയ്ക്ക് തയ്യാർ: കേന്ദ്ര കൃഷിമന്ത്രി

Webdunia
ബുധന്‍, 16 ഡിസം‌ബര്‍ 2020 (07:45 IST)
ഡൽഹി: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ സ്വാഗതം ചെയ്തിട്ടുണ്ടെന്നും. എങ്കിലും പ്രശ്നപരിഹാരത്തിനായി യഥാർത്ഥ കർഷക സംഘടനകളുമായി മാത്രം ചർച്ചകൾക്ക് തയ്യാറാണെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തൊമർ. ഉത്തർ പ്രദേശിൽനിന്നുമുള്ള കർഷക സംഘടനയായ ഭാരതീയ കിസാൻ യൂണിയൻ അംഗങ്ങളുമായുള്ള ചർച്ചയ്ക്ക് ശേഷമായിരുന്നു കേന്ദ്ര കൃഷിമന്ത്രിയുടെ പ്രതികരണം. വിളകൾക്കുള്ള താങ്ങുവില മുൻപത്തേതുപോലെ തുടരും എന്നും മന്ത്രി പറഞ്ഞു.
 
കർഷക നിയമങ്ങളുമായും, താങ്ങുവിലയുമായും ബന്ധപ്പെട്ട നിർദേശങ്ങൾ അടങ്ങിയ മെമ്മോറാണ്ടം ഭാരതീയ കിസാൻ യൂണിയൻ അംഗങ്ങൾ മന്ത്രിയ്ക്ക് സമർപ്പിച്ചു. കേന്ദ്രത്തിനെതിരെ സമരം അവസാനിപ്പിയ്ക്കൻ ഭാരതീയ കിസാൻ യുണിയൻ തയ്യാറായിട്ടുണ്ട്. ഉത്തർപ്രദേശിൽ ജില്ലാ തലങ്ങളിലാണ് ഭാരതീയ കിസാൻ യൂണിയൻ സമരങ്ങൾ സംഘടിപ്പിച്ചിരുന്നത്. ഡൽഹി അതിർത്തിൽ സമരം ചെയ്യുന്ന നാൽപ്പതോളം സംഘടനകളിൽ ഉൾപ്പെട്ട സംഘടനയല്ല ഭാരതീയ കിസാൻ യൂണിയൻ.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് എട്ടു ദിവസത്തിനിടെ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചത് 10 പേര്‍ക്ക്; പാറശാല സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം എസ്‌യുടി ആശുപത്രിയില്‍ ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ശബരിമല സ്വര്‍ണപ്പാളി വിവാദം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വംബോര്‍ഡ് ജീവനക്കാരുടെ സംഘടന ഹൈക്കോടതിയിലേക്ക്

വിവാദ കഫ് സിറപ്പ് നിര്‍മ്മാതാവ് ഉല്‍പാദിപ്പിക്കുന്ന എല്ലാ മരുന്നുകളുടെയും വില്‍പന നിരോധിച്ച് കേരളം

അടുത്ത ലേഖനം
Show comments