Publish Date: Tue, 15 Dec 2020 (14:36 IST)
Updated Date: Tue, 15 Dec 2020 (14:43 IST)
മുംബൈ: ബിനോയ് കോടിയേരിയ്ക്കെതിരെ ബിഹാർ സ്വദേശിനി നൽകിയ പീഡന പരാതിയിൽ മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഒന്നര വർഷത്തിന് ശേഷമാണ് മുംബൈ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിയ്ക്കുന്നത്. അന്ധേരി കോടതിയിൽവച്ച് 678 പേജുള്ള കുറ്റപത്രം ബിനോയ് കോടിയേരിയെ വായിച്ചുകേൾപ്പിച്ചു. യുവതിയുടെ കുട്ടിയുടെ ഡിഎൻഎ പരിശോധനാഫലം ലാബിൽനിന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് ബിഹാർ സ്വദേശിനിയായ യുവതി ബിനോയ് കോടിയേരിയ്കെതിരെ പരാതിയിൽ ആരോപണം ഉന്നയിച്ചിരിയ്ക്കുന്നത്. കേസ് കേരളത്തിൽ വലിയ വിവാദമായി മാറിയിരുന്നു.