Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതിർത്തിയിൽ റോഡ് നിർമ്മാണ മേഖലയിൽ പ്രവർത്തിയ്ക്കുന്നവർക്ക് 170 ശതമാനം വരെ ശമ്പള വർധന

അതിർത്തിയിൽ റോഡ് നിർമ്മാണ മേഖലയിൽ പ്രവർത്തിയ്ക്കുന്നവർക്ക് 170 ശതമാനം വരെ ശമ്പള വർധന
, വെള്ളി, 26 ജൂണ്‍ 2020 (11:37 IST)
ഡൽഹി: അതിർത്തി റോഡ് നിർമ്മാന മേഖലകളിൽ ഉൾപ്പടെ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായി ജോലി ചെയ്യുന്നവർക്ക് ശമ്പളത്തിൽ 100 ശതമാനം മുതൽ 170 ശതമാനം വരെ വർധനവ് വരുത്തി കേന്ദ്ര സർക്കാർ. ദേശീയപാതാ വികസന അതോറിറ്റി ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി ചൈന, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ അതിര്‍ത്തി മേഖലകളില്‍ ജോലിചെയ്യുന്നവര്‍ക്ക് റിസ്‌ക് അലവന്‍സ് 100 മുതല്‍ 170 ശതമാനം വരെ ഉയര്‍ത്തിയതായി ഉത്തരവിൽ പറയുന്നു. ഇതിൽ തന്നെ ലഡാക്കിൽ റോഡ് നിർമ്മാണത്തിൽ പങ്കാളിയാവുന്നവർക്കാണ് ഏറ്റവുമധികം ശമ്പള വർധന ലഭിയ്ക്കിക. 
 
ജൂൺ ഒന്നുമുതൽ പുതുക്കിയ ശമ്പള വർധന നിലവിൽവന്നു. പുതുക്കിയ ഉത്തരവ് പ്രകാരം ലഡാക്കിൽ ജോലി ചെയ്യുന്ന ഒരു ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ പ്രതിമാസ ശമ്പളം 16,770 രൂപയിൽനിന്നും 41,400 രൂപയായി ഉയരും. സിവിൽ എഞ്ചിനിയർക്ക് ലഡക്കിലെ ശമ്പളം 60,000 രൂപയാക്കി. നേരത്തെ ഇത് 30,000 രൂപയായിരുന്നു. മാനേജര്‍ തലത്തിലുള്ളവരുടെ ശമ്പളം 50,000ല്‍നിന്ന് 1,12,800 ആയും സീനിയര്‍ മാനേജര്‍ക്ക് 1,23,600 രൂപയായും വർധിയ്ക്കും. യാത്രാ അലവന്‍സ്, ഡിഎ, പ്രൊവിഡന്റ് ഫണ്ട് എന്നിവ പുറമേയാണ്. 10 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷയും ഇവർക്ക് ലഭിയ്ക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആലപ്പുഴയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടു യുവാക്കള്‍ മരിച്ചു