Webdunia - Bharat's app for daily news and videos

Install App

'വർക്ക് ഫ്രം ഹോം' സ്ഥിരം തൊഴിൽ രീതി ആകുന്നു, കേന്ദ്രസർക്കാർ മാർഗ്ഗരേഖ തയ്യാറാക്കി

കെ ആര്‍ അനൂപ്
വ്യാഴം, 14 മെയ് 2020 (11:40 IST)
കൊറോണ പ്രതിസന്ധിക്ക് ശേഷം ലോകം വർക്ക് ഫ്രം ഹോം രീതിയിലേക്ക് തൊഴിലിടത്തെ കൂടുതല്‍ മാറ്റുകയാണ്. ഇത് പതിവ് തൊഴിൽ രീതിയാവാൻ പോകുന്നു എന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
 
വർക്ക് ഫ്രം ഹോമിനെക്കുറിച്ചും അതിന്‍റെ സാധ്യതകളെക്കുറിച്ചും കേന്ദ്രസർക്കാർ മാർഗ്ഗരേഖ തയ്യാറാക്കി. നിലവിൽ 75 മന്ത്രാലയങ്ങളിലെ ജീവനക്കാർ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. ഇതിൽ 57 മന്ത്രാലയങ്ങളിലെ 80 ശതമാനം ഓഫീസുകളിലെ ജീവനക്കാരും ഇ ഓഫീസ് വഴി ജോലി ചെയ്തു തുടങ്ങി. ഇത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാൻ കേന്ദ്ര സർക്കാർ വിവിധ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
 
വർഷത്തിൽ 15 ദിവസം വീട്ടിൽ നിന്നും ജോലിയെടുക്കുന്ന തരത്തിലാവണം പദ്ധതി തയ്യാറാക്കേണ്ടത് എന്നാണ് കരട് മാർഗരേഖയിലെ പ്രധാന നിർദേശം. ഔദ്യോഗിക ലാപ്ടോപ്പിൽ മാത്രമേ ജോലി ചെയ്യാവൂ എന്നും ഡാറ്റാ റീചാർജ് റീ ഇംപേഴ്‌സ്‌മെൻറിന് നൽകാമെന്നും കരടിൽ പറയുന്നു.
 
രഹസ്യ സ്വഭാവമുള്ള  ഫയലുകൾ ഇ ഓഫീസുകൾ വഴി അയക്കരുത്. അത്തരം  ഫയലുകൾ അയക്കുന്നതിന് മുമ്പ് ശ്രദ്ധ ക്ഷണിക്കുന്നതിനായി മെയിലും മെസേജും അയക്കണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡോക്ടര്‍മാര്‍ തെറ്റായി നടത്തിയ രോഗനിര്‍ണയം നിമിഷങ്ങള്‍ക്കുള്ളില്‍ ശരിയായി കണ്ടെത്തി ചാറ്റ്ജിപിടി; തന്റെ അനുഭവം പങ്കുവെച്ച് 25കാരന്‍

Uthradam: വ്യാഴാഴ്ച ഉത്രാടം

പൗരത്വം തെളിയിക്കാനുള്ള മതിയായ രേഖയായി ആധാര്‍ കാര്‍ഡിനെ പരിഗണിക്കാനാകില്ലെന്ന് വീണ്ടും സുപ്രീം കോടതി

കാരുണ്യ സുരക്ഷാ പദ്ധതികള്‍ക്കായി 124.63 കോടി രൂപ കൂടി അനുവദിച്ചു

സ്വകാര്യ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ട്രംപ് ഇന്ത്യയുമായുള്ള ബന്ധം ബലി കഴിപ്പിച്ചത്: ഗുരുതര ആരോപണവുമായി മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

അടുത്ത ലേഖനം
Show comments