Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹൃദ്രോഗി മരിച്ചു, ബന്ധുക്കൾക്ക് വിട്ടുനൽകിയത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം,

ഹൃദ്രോഗി മരിച്ചു, ബന്ധുക്കൾക്ക് വിട്ടുനൽകിയത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം,
, വ്യാഴം, 14 മെയ് 2020 (07:56 IST)
കുർണൂൽ: ആന്ധ്രാപ്രദേശിൽ ഹൃദ്രോഗം ബാധിച്ച് മരിച്ചയായുടെ ബന്ധുക്കൾക്ക് വിട്ടുനൽകിയത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം. ആന്ധ്രപ്രദേസിലെ കുർണൂൽ സർക്കാർ ജനറൽ ആശുപത്രിയിലാണ് മൃതദേഹങ്ങൾ തമ്മിൽ മാറ്റി നൽകിയത്. ഹൃദ്രോഗം വന്നയാളുടെ മൃതദേഹം കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് സംസ്കരിയ്ക്കുകയും ചെയ്തു.
 
ഹൃദ്രോഗം ബാധിച്ച് മരിച്ച നന്ത്യാൽ സ്വദേശിയുടെ മൃതദേത്തിന് പകരമായി കൊവിഡ് ബധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി വിട്ടു നൽകുകയായിരുന്നു. സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. പേരിലെ സാമ്യമാണ് മൃതദേഹങ്ങൾ തമ്മിൽ മാറാൻ കാരണം എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം, ആന്ധ്രായിൽ ഏറ്റവുമധികം കൊവിഡ് ബധിതരുള്ള ജില്ലയാണ് കുർണൂൽ, 16 പേർ കുർണൂലിൽ കൊവിഡ് ബാധിച്ച് മരിച്ചു 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊറോണ വൈറസ് പൂർണമായും ഒഴിഞ്ഞുപോകില്ല, നമ്മോടൊപ്പം തന്നെ തുടരും: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന