Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാര്യ സഹോദരിയെ കടത്തിക്കൊണ്ടുപോയ എസ്.ഐക്ക് ജോലി പോയി

ഭാര്യ സഹോദരിയെ കടത്തിക്കൊണ്ടുപോയ എസ്.ഐക്ക് ജോലി പോയി

എ കെ ജെ അയ്യര്‍

, തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (18:29 IST)
ഗൂഡല്ലൂർ : ഭാര്യാ സഹോദരിയെ വിവാഹം ചെയ്യാനായി കാറിൽ കടത്തിക്കൊണ്ടുപോയ സബ് ഇൻസ്‌പെക്ടറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഗൂഡല്ലൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ വെങ്കിടാചലത്തെ (35) യാണ് ജോലിയിൽ നിന്നും പിരിച്ചുവിട്ടത്.  

വെങ്കിടാചലം തമിഴ്‌നാട്ടിലെ ഗോപിചെട്ടിപ്പാളയത്ത് സബ് ഇൻസ്പെക്ടറായി ജോലി ചെയ്യുമ്പോൾ മധുര മീനാക്ഷി ക്ഷേത്രത്തിലേക്ക് പോകാനായി ഭാര്യ, ഭാര്യയുടെ അനുജത്തി എന്നിവരെ കാറിൽ കയറ്റിക്കൊണ്ടുപോയി. എന്നാൽ മധുരയ്ക്ക് തൊട്ടുമുമ്പുള്ള പോലീസ് ചെക്ക് പോസ്റ്റിൽ ഭാര്യയെ ഇറക്കിവിട്ടശേഷം ഇയാൾ ഭാര്യാ സഹോദരിയുമായി മധുരയ്ക്ക് കടക്കുകയായിരുന്നു.  

സംഭവത്തെ തുടർന്ന് ഭാര്യ പോലീസിൽ നൽകിയ പരാതി തുടർന്ന് ഇയാൾക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങി ജോലിയിൽ തുടരുകയും ഗൂഡല്ലൂലേക്ക് സ്ഥലം മാറിപോവുകയും ചെയ്തു. ഇതിനിടെ വകുപ്പ്തല അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനാണെന്നു കണ്ടെത്തുകയും കോയമ്പത്തൂർ ഡി.ജി.പി മുത്തുസ്വാമി ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ ഉത്തരവിടുകയും ആയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു പുസ്തകത്തെ അതിൻ്റെ പുറംചട്ട നോക്കി വിലയിരുത്തരുത്: സ്പീക്കറായതിന് പിന്നാലെ എ എൻ ഷംസീർ