Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാമനിർദേശ പത്രിക ഓൺലൈനായും സമർപ്പിക്കാം: കൊവിഡ് കാലത്തെ തിരഞ്ഞെടുപ്പ് മാർഗനിർദേശങ്ങൾ ഇങ്ങനെ

നാമനിർദേശ പത്രിക ഓൺലൈനായും സമർപ്പിക്കാം: കൊവിഡ് കാലത്തെ തിരഞ്ഞെടുപ്പ് മാർഗനിർദേശങ്ങൾ ഇങ്ങനെ
, വെള്ളി, 21 ഓഗസ്റ്റ് 2020 (19:42 IST)
കൊവിഡ് കാലത്ത് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്കായി തിരഞ്ഞെടുപ്പ് കമ്മീഷൻ പൊതുമാർഗനിർദേശങ്ങൾ പുറത്തിറക്കി. പുതിയ നിർദേശപ്രകാരം സ്ഥാനാർഥികൾക്ക് നാമനിർദേശപത്രിക ഓൺലൈനായി സമർപ്പിക്കാൻ സാധിക്കും.
 
പൊതുമാർഗനിർദേശങ്ങൾ
 
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ എല്ലാവരും മാസ്‌ക് നിർബന്ധമായി ധരിക്കണം. വോട്ടിങ്ങിനായി സജ്ജീകരിച്ച മുറിയുടെ പ്രവേശനകവാടത്തില്‍ സാനിറ്റൈസര്‍, സോപ്പ്, വെള്ളം എന്നിവ സ്ഥാപിക്കണം. സാമൂഹിക അകലം പാലിക്കുകയും വരുന്നവരെ തെർമൽ സ്ക്രീനിംഗിന് വിധേയമാക്കുകയും വേണം.
 
വീടുകളിൽ കയറിയുള്ള പ്രചാരണത്തിന് പരമാവധി അഞ്ചുപേർ മാത്രം. വോട്ടെടുപ്പിന് കയ്യുറ ധരിക്കണം.പോളിങ് ഉദ്യോഗസ്ഥര്‍, സുരക്ഷാ ജീവനക്കാര്‍ എന്നിവര്‍ക്കായി ആവശ്യത്തിന് വാഹനങ്ങള്‍ ഉറപ്പാക്കണം. നാമനിര്‍ദേശ പത്രികയും സത്യവാങ്ങമൂലവും ഓണ്‍ലൈനായും ലഭ്യമാണ്. പത്രിക ഓണ്‍ലൈനായി സമര്‍പ്പിക്കുകയോ ഇതിന്റെ പ്രിന്റ് ഔട്ട് കോപ്പി എടുത്ത് റിട്ടേണിങ്ങ് ഓഫീസർക്ക് നൽകുകയോ ചെയ്യാം. കെട്ടിവെക്കാനുള്ള തുക ഓണ്‍ലൈനായും നേരിട്ടും അടയ്ക്കാം.
 
ഭിന്നശേഷിക്കാർ,80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, കോവിഡ് നിരീക്ഷണത്തിലുള്ളവര്‍, അവശ്യസര്‍വീസുകളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവർക്ക് തപാലായി വോട്ട് രേഖപ്പെടുത്താം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് മഹാമാരിമൂലം 10 കോടി ജനങ്ങങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുമെന്ന് ലോക ബാങ്ക്