അഹമ്മദാബാദ് പോലീസിന് ആളുകള്‍ മാസ്‌ക് വയ്ക്കാത്തതിന് പിഴയായി ഇതുവരെ ലഭിച്ചത് 18.41 കോടി രൂപയാണ് 3.13 ലക്ഷം പേര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് രാജ്യമെമ്പാടും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയത്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തത് പിഴ ഈടാക്കിവുന്ന കുറ്റവുമാണ്.
അഹമ്മദാബാദില്‍ തന്നെ 1400 പോലീസുകാര്‍ക്ക് കോവിഡ് സ്ഥിതീകരിക്കുകയും അതില്‍ 13 പേര്‍ മരിക്കുകയും ചെയ്തിരുന്നു. മാസ്‌ക് വയ്ക്കാത്തതിന് പിഴയായി 3.13 ലക്ഷം പേരില്‍ നിന്ന് 18.41ലക്ഷം രൂപ ചുമത്തിയിട്ടുണ്ടെന്ന് അഹമ്മദാബാദ് ട്രാഫിക് ഡിസിപി ഹര്‍ഷദ് പട്ടേലാണ് അറിയിച്ചത്.