Select Your Language

Notifications

webdunia
webdunia
webdunia
webdunia

വഡ്ഗാമില്‍ ബിജെപിക്ക് അടിതെറ്റി; ജിഗ്നേഷ് മേവാനിക്ക് തിളക്കമാര്‍ന്ന ജയം

Gujarat Election Results In Malayalam
, തിങ്കള്‍, 18 ഡിസം‌ബര്‍ 2017 (12:30 IST)
ഗുജറാത്ത് നിയസഭ തിരഞ്ഞെടുപ്പിൽ ജിഗ്നേഷ് മേവാനിക്ക് തിളക്കമാർന്ന ജയം. വഡ്ഗാം മണ്ഡലത്തിൽ ദളിത് നേതാവായ ജിഗ്നേഷ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ വഡ്ഗാം മണ്ഡലത്തില്‍ കോൺഗ്രസിന്റെയും എഎപിയുടെ പിന്തുണയോടെയായിരുന്നു ജിഗ്നേഷേ മേവാനി മത്സരിച്ചത്. ബിജെപിയുടെ വിജയകുമാർ ഹർഖഭായിയെയാണ് പരാജയപ്പെടുത്തിയത്. 
 
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ബിജെപിയുടെ ലീഡ് നില ഉയരുന്നു. ആകെയുള്ള 182 സീറ്റിലെ ലീഡ് നില അറിവായപ്പോൾ 105 സീറ്റിലാണ് ബിജെപി മുന്നിട്ടു നിൽക്കുന്നത്. അതേസമയം, കോണ്‍ഗ്രസിന്‍റെ ലീഡ് 74 ആയി കുറയുകയും ചെയ്തു. 
 
ഇഞ്ചോടിഞ്ച് പോരാട്ടമാണ് കോണ്‍ഗ്രസും ബിജെപിയും കാഴ്ചവച്ചത്. ഒരു വേളയിൽ കോണ്‍ഗ്രസ് ബിജെപിയെയും പിന്നിലാക്കി മുന്നേറിയിരുന്നു. ബിജെപിയുടെ ശക്തികേന്ദ്രമായ പടിഞ്ഞാറൻ രാജ്കോട്ട് മണ്ഡലത്തിൽ നിന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി വിജയിച്ചു. 
 
ആദ്യ ഫലസൂചനകളിൽ മുന്നിട്ടു നിന്ന രൂപാനി പിന്നീട് പിന്നിലേക്കു പോയെങ്കിലും ഇപ്പോള്‍ വിജയിക്കുകയും ചെയ്തു.എക്സിറ്റ്പോൾ ഫലം തിരുത്തിയാണ് കോണ്‍ഗ്രസ് ലീഡ് നില ഉയർ‌ത്തിയത്. ഗ്രാമപ്രദേശങ്ങളിലും കോണ്‍ഗ്രസ് മുൻതൂക്കം നേടിയിട്ടുണ്ട്. ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മലയാളി വുമൺസ് ആർ ഹോട്ട് ഇൻ ബെഡ്റൂം' ഇത് മലയാളി നടന്മാർ ആരെങ്കിലും പറഞ്ഞി‌രുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? - വൈറലാകുന്ന കുറിപ്പ്