Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗുജറാത്തിലെ രാസനിര്‍മാണശാലയിലെ പൊട്ടിത്തെറിയില്‍ അഞ്ച് മരണം; 60തോളം പേര്‍ക്ക് പരിക്ക്

ഗുജറാത്തിലെ രാസനിര്‍മാണശാലയിലെ പൊട്ടിത്തെറിയില്‍ അഞ്ച് മരണം; 60തോളം പേര്‍ക്ക് പരിക്ക്

ശ്രീനു എസ്

, വ്യാഴം, 4 ജൂണ്‍ 2020 (07:32 IST)
ഗുജറാത്തിലെ രാസനിര്‍മാണശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ അഞ്ച് പേര്‍ മരിച്ചു. ബറൂച് ജില്ലയിലെ യശസ്വി രസായന്‍ പ്രൈവറ്റ് ലിമിറ്റഡിലാണ് സ്‌ഫോടനം ഉണ്ടായത്. 60ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുള്ളത്. മരണസംഖ്യ ഇനിയും കൂടുമെന്നാണ് സൂചന.
 
രാസനിര്‍മാണ ശാലയ്ക്ക് തീപിടിച്ചതാണ് സ്‌ഫോടനത്തില്‍ കലാശിച്ചതെന്ന് ജില്ലാകളക്ടര്‍ പറഞ്ഞു. ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ ആഴ്ചകളോളം അടച്ചിട്ടിരുന്ന നിര്‍മാണ ശാല ഇന്നലെയാണ് തുറന്നത്. പരിക്കേറ്റവരില്‍ പലരുടെയും സ്ഥിതി അതീവ ഗുരുതരമാണ്. സ്‌ഫോടനത്തിന്റെ ശബ്ദം 20 കിലോമീറ്റര്‍ അകലെ വരെ കേട്ടു. 15 അഗ്നി ശമനയൂണിറ്റുകള്‍ എത്തിയാണ് തീ കെടുത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയെ മാറ്റി ഭാരതമാക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി; കേന്ദ്ര സര്‍ക്കാരിന് നിവേദനമായി സമര്‍പ്പിക്കാന്‍ കോടതി