Select Your Language

Notifications

webdunia
webdunia
webdunia
webdunia

മക്കളുടെ വിവാഹത്തിന് മുൻപ് ഒളിച്ചോടിയ വധുവിന്റെ അമ്മയും വരന്റെ അച്ഛനും വീണ്ടും ഒളിച്ചോടി

മക്കളുടെ വിവാഹത്തിന് മുൻപ് ഒളിച്ചോടിയ വധുവിന്റെ അമ്മയും വരന്റെ അച്ഛനും വീണ്ടും ഒളിച്ചോടി

ചിപ്പി പീലിപ്പോസ്

, തിങ്കള്‍, 2 മാര്‍ച്ച് 2020 (12:41 IST)
മക്കളുടെ വിവാഹത്തിന് ദിവസങ്ങൾ ശേഷിക്കെ വരന്റെ അച്ഛനും വധുവിന്റെ അമ്മയും ഒളിച്ചോടിയത് വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ, ഇരുവരും വീണ്ടും ഒളിച്ചോടിയിരിക്കുകയാണ്. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. ഹിമ്മത് പാണ്ഡവ് (46) ശോഭന റാവൽ (43) എന്നിവരായിരുന്നു മക്കളുടെ വിവാഹത്തിനു മുൻപ് ഒളിച്ചോടിയത്.
 
ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഇരുവരും തിരിച്ചെത്തിയിരുന്നു. ജനുവരി 10ന് ഒളിച്ചോടിയ ഇവർ 26ന് തിരികെ വീടുകളിലേക്ക് എത്തുകയായിരുന്നു. എന്നാൽ, ശോഭനയെ ഭർത്താവ് സ്വീകരിക്കാൻ തയ്യാറായില്ല. ഇതോടെ ഇവർ സ്വന്തം വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ഇവർ വീണ്ടും ഒളിച്ചോടുകയായിരുന്നു. 
 
സൂറത്തിലെ വാടകവീട്ടിലാണ് ഇവർ ഇപ്പോഴുള്ളത്. എന്നാൽ, രണ്ടാമത് പോയപ്പോൾ ആരും പൊലീസിൽ പരാതി നൽകിയില്ല. വധുവിന്റെ അമ്മയും വരന്റെ അച്ഛനും ചെറുപ്പ കാലത്തെ പ്രണയം പുതുക്കി ബന്ധം പുനരാരംഭിച്ചതാണ് ഒളിച്ചോടലില്‍ കലാശിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊറോണ; മരിച്ചവരുടെ എണ്ണം 3000 കടന്നു, വൈറസ് ബാധിതർ ആകെ 80,000