Webdunia - Bharat's app for daily news and videos

Install App

ഗുജറാത്തില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികളുടെ ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി 15 മരണം; ഗുരുതരമായി പരിക്കേറ്റവര്‍ ചികിത്സയില്‍

ശ്രീനു എസ്
ചൊവ്വ, 19 ജനുവരി 2021 (10:43 IST)
ഗുജറാത്തില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികളുടെ ശരീരത്തിലേക്ക് ട്രക്ക് പാഞ്ഞുകയറി 15 പേര്‍ മരണപ്പെട്ടു. ഗുജറാത്തിലെ കൊസാംബ ഗ്രാമത്തിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടം നടന്നത്. ആറുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ 12പേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു.
 
തൊഴിലാളികള്‍ നടപ്പാതയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. മരണപ്പെട്ടവരെല്ലാം രാജസ്ഥാനിലെ ബന്‍സ്വാഡയില്‍ നിന്നുള്ള തൊഴിലാളികളാണ്. കരിമ്പുകയറ്റിയ ട്രാക്ടറില്‍ ട്രക്ക് ഇടിച്ച് ട്രക്ക് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. 
 
സംഭവത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടേയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments