Publish Date: Wed, 22 Dec 2021 (09:21 IST)
Updated Date: Wed, 22 Dec 2021 (09:23 IST)
തന്റെ ഇരട്ടപ്പേര് വളര്‍ത്തുനായക്കിട്ടതില്‍ അയല്‍വാസി വീട്ടമ്മയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. ഗുജറാത്തിലെ ഭാവ്‌നഗറിലാണ് സംഭവം. നിതാബെന്‍ സര്‍വൈയ എന്ന 35 കാരിക്കുനേരെയാണ് ആക്രമണം ഉണ്ടായത്. ഇവര്‍ തന്റെ നായക്ക് സോനു എന്നാണ് പേരിട്ടത്. ഇത് അയല്‍വാസിയുടെ ഇരട്ടപ്പേരായിരുന്നു. അയല്‍ വാസിയായ സുരാഭായിയും കൂട്ടാളികളും ചേര്‍ന്ന് നിതാബെനിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു. ഇരുവരും വര്‍ഷങ്ങളായി തര്‍ക്കത്തിലായിരുന്നു. പൊലീസ് ആറുപേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റുചെയ്തിട്ടില്ല. നിതാബെന്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സിആര്‍ രവിചന്ദ്രന്‍
Publish Date: Wed, 22 Dec 2021 (09:21 IST)
Updated Date: Wed, 22 Dec 2021 (09:23 IST)