Webdunia - Bharat's app for daily news and videos

Install App

ഗുരുദാസ്പൂരില്‍ ബിജെപി തരിപ്പണമായി; വമ്പന്‍ ജയവുമായി കോ​ൺ​ഗ്ര​സ് - 1,93,219 വോട്ടിന്റെ ഭൂരിപക്ഷം

ഗുരുദാസ്പൂരില്‍ ബിജെപി തരിപ്പണമായി; വമ്പന്‍ ജയവുമായി കോ​ൺ​ഗ്ര​സ്

Webdunia
ഞായര്‍, 15 ഒക്‌ടോബര്‍ 2017 (15:10 IST)
പഞ്ചാബിലെ ഗുരുദാസ്പൂര്‍ ലോക്‌സഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ കോ​ൺ​ഗ്ര​സി​ന് അ​ട്ടി​മ​റി വി​ജ​യം. ബിജെപിയുടെ ഉരുക്കുകോട്ടയായി കരുതുന്ന മണ്ഡലം 1,93,219 എന്ന വമ്പന്‍ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്.

കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥിയായ സുനില്‍ ജാഖര്‍ 4,99,752 വോ​ട്ടു​ക​ൾ നേ​ടി ജയം സ്വന്തമാക്കിയപ്പോള്‍ ​ബി​ജെ​പി സ്ഥാ​നാ​ർ​ഥി സ്വ​ര​ൺ സ​ലാ​റി​ക്ക് 3,06,533 വോ​ട്ടു​ക​ൾ‌ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ആംആദ്മി പാര്‍ട്ടിയുടെ മുൻ മേജര്‍ ജനറൽ സുരേഷ് കുമാര്‍ ഖ​ജാ​രി​യയാണ് മൂന്നാം സ്ഥാനത്ത്. ഖ​ജാ​രി​യ 23,579 വോ​ട്ടു​ക​ൾ നേ​ടി ഏ​റെ​പി​ന്നി​ലാ​യി.

ബിജെപി സ്ഥാനാർഥി സ്വരൺ സിംഗ് സ​ലാ​റി​യ, എഎപി സ്ഥാനാർഥി മേജർ ജനറൽ സുരേഷ് ഖജൂരിയ എന്നിവരെ വൻ വ്യത്യാസത്തിൽ പിന്തള്ളിയാണ് പഞ്ചാബിലെ കോൺഗ്രസ് അധ്യക്ഷൻ കൂടിയായ സുനില്‍ ജാഖറിന്റെ വിജയം. ര​ണ്ടു​ ല​ക്ഷ​ത്തി​ന​ടു​ത്ത് വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം കോ​ൺ​ഗ്ര​സ് നേ​ടി​യ​ത് ബി​ജെ​പി കേ​ന്ദ്രങ്ങ​ളെ ഞെ​ട്ടി​ച്ചു.

ബിജെപി നേതാവും ബോളിവുഡ് താരവുമായിരുന്ന വിനോദ് ഖന്നയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ഗുരുദാസ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഏപ്രിലില്‍ അര്‍ബുദത്തെ തുടര്‍ന്ന് അദ്ദേഹം മരിച്ചതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് സംജാതമായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments