Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതീവ ജാഗ്രത; H3N2 ബാധിച്ച് രണ്ട് മരണം

H3N2 Death India
, വ്യാഴം, 16 മാര്‍ച്ച് 2023 (07:37 IST)
രാജ്യത്ത് രണ്ട് പേര്‍ കൂടി H3N2 വൈറസ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലാണ് രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യമന്ത്രി തനാജി സാവന്താണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. 23 വയസുകാരനായ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയാണ് മരിച്ചവരില്‍ ഒരാള്‍. ഇയാള്‍ക്ക് H3N2, H1N1 വൈറസിനൊപ്പം കോവിഡും സ്ഥിരീകരിച്ചിരുന്നെന്നും മന്ത്രി വ്യക്തമാക്കി. 74 കാരനാണ് മറ്റൊരാള്‍. സംസ്ഥാനത്ത് ഇതുവരെ 361 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. സംസ്ഥാനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എച്ച് 3 എൻ 2 വ്യാപനം, പുതുച്ചേരിയിൽ സ്കൂളുകൾക്ക് 10 ദിവസം അവധി