ബീഫ് കഴിക്കുന്നവരെ പൊതുമദ്ധ്യത്തിൽവച്ച് തൂക്കികൊല്ലണം: സാധ്വി സരസ്വതി
ബീഫ് കഴിക്കുന്നവരെ പൊതുമദ്ധ്യത്തിൽവച്ച് തൂക്കികൊല്ലണം: സാധ്വി സരസ്വതി
ഗോമാതാവിനെ സംരക്ഷിക്കുന്നതിനായി ബീഫ് കഴിക്കുന്നവരെ പൊതുമദ്ധ്യത്തിൽ വച്ച് തൂക്കികൊല്ലണമെന്ന് ഹിന്ദു സന്യാസിനിയും സനാതൻ ധർമ്മ പ്രചാര സേവാ സമിതി പ്രസിഡന്റുമായ സാധ്വി സരസ്വതി. പശു മാംസം കഴിക്കുന്നവരെ രാജ്യദ്രോഹികളായി മാത്രമെ കാണുവാൻ സാധിക്കു. പശുക്കളെ സംരക്ഷിക്കേണ്ടത് ഹിന്ദുക്കളുടെ കടമയാണെന്നും ഇവര്‍ പറഞ്ഞു.
രാജ്യത്തെ കുറ്റപ്പെടുത്തുന്നവരെ രാജ്യദ്രോഹികളായി കാണുന്നതു പോലെ തന്നെ പശുക്കളെ ഉപദ്രവിക്കുന്നവരെയും ആ കൂട്ടത്തില്‍ പെടുത്തണം. പശുവിന്റെ മാസം കഴിക്കുന്നത് അന്തസായും അവയെ കൊല്ലുന്നത് പിന്തുണയ്‌ക്കുകയും ചെയ്യുന്നവരെ തൂക്കിലേറ്റുകയാണ് വേണ്ടത്. കേന്ദ്ര സര്‍ക്കാരിനോടുള്ള എന്റെ ആവശ്യമാണ് ഇതെന്നും സാധ്വി പറഞ്ഞു.
ഹിന്ദു യുവതികളെ ലൗ ജിഹാദിൽ നിന്നും സംരക്ഷിക്കേണ്ടതും ഹിന്ദുക്കളുടെ കടമയാണെന്നും അഖിലേന്ത്യ ഹിന്ദു സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കവെ സാധ്വി സരസ്വതി വ്യക്തമാക്കി.