‘എട്ടു ദിവസത്തെ തയ്യാറെടുപ്പിന് ശേഷമാണ് ഞാന്‍ അത് ചെയ്തത് ’: വെളിപ്പെടുത്തലുമായി ഹണിപ്രീത്
‘കലാപത്തിന് പിന്നിൽ ഞാനാണ്, എല്ലാം അയാൾക്ക് വേണ്ടി’: വെളിപ്പെടുത്തലുമായി ഹണിപ്രീത്
Publish Date: Thu, 12 Oct 2017 (11:42 IST)
Updated Date: Thu, 12 Oct 2017 (11:45 IST)
പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീതിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് ഒടുവില്‍ കുറ്റം സമ്മതിച്ചു. ഗുര്‍മീതിന്റെ അറസ്റ്റിന് ശേഷമുണ്ടായ കലാപത്തിന്റെ ബുദ്ധികേന്ദ്രം താനാണെന്നും എട്ടു ദിവസത്തെ പദ്ധതിയാണ് അതിന് പിന്നിലെന്നും ഹണിപ്രീത് വ്യക്തമാക്കി. പ്രത്യേക സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് ഹണിപ്രീത് സത്യം തുറന്ന് പറഞ്ഞത്.
ഗുര്‍മീതിന്റെ അറസ്റ്റിന് ശേഷം എവിടെയൊക്കെയാണ് അക്രമം നടത്തേണ്ടതുള്ളതിന്റെ ചാർട്ട് ഇവർ മുൻകൂട്ടി തയാറാക്കിയിരുന്നു. കലാപത്തിന് ആവശ്യമായ സഹായങ്ങൾ നൽകിയത് ദേരാ അധികൃതരായിരുന്നുവെന്നും വിവരമുണ്ട്. അതേസമയം പഞ്ചകുളയില്‍ നടന്ന കലാപത്തിന്റെ മുഴുവന്‍ വിവരങ്ങളും ഹണിപ്രീത് തന്റെ ലാപ് ടോപ്പിൽ സൂക്ഷിച്ചിട്ടുണ്ട്. അത് എത്രയും പെട്ടന്നു തന്നെ കണ്ടെത്തുമെന്ന് പ്രത്യേക സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.