Select Your Language

Notifications

webdunia
webdunia
webdunia
webdunia

Hanuman Movie: ഹനുമാന്‍ സിനിമയുടെ ഓരോ ടിക്കറ്റില്‍ നിന്നും 5 രൂപ വീതം രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് നല്‍കും; പ്രഖ്യാപനവുമായി മെഗാസ്റ്റാര്‍ ചിരഞ്ജീവി

Hanuman Movie, Rama Temple

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 8 ജനുവരി 2024 (13:13 IST)
hanuman
Hanuman Movie:ഹനുമാന്‍ സിനിമയുടെ ഓരോ ടിക്കറ്റില്‍ നിന്നും 5 രൂപ വീതം രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് നല്‍കുമെന്ന പ്രഖ്യാപനവുമായി മെഗാസ്റ്റാര്‍ ചിരഞ്ജീവി. ജനുവരി 12നാണ് തെലുങ്ക് ചിത്രമായ ഹനുമാന്‍ തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ പ്രീ പ്രമോഷന്‍ ചടങ്ങിനിടയാണ് ശ്രദ്ധേയമായ പ്രഖ്യാപനം ഉണ്ടായത്. ചിത്രത്തിന്റെ പ്രമോഷണത്തിയ മെഗാസ്റ്റാര്‍ ചിരഞ്ജീവിയാണ് 5 രൂപ വീതം രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് നല്‍കുമെന്നുള്ള പ്രഖ്യാപനം നടത്തിയത്. 
പ്രശാന്ത് വര്‍മ്മ കഥയെഴുതി സംവിധാനം ചെയ്യുന്ന സൂപ്പര്‍ ഹീറോ ചിത്രമാണ് ഹനുമാന്‍. ചിത്രത്തില്‍ വില്ലനായി എത്തുന്നത് വിനയ് റായിയാണ്. അമൃത അയ്യര്‍, വരലക്ഷ്മി ശരത് കുമാര്‍, രാജ ദീപക് ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അതേസമയം ജനുവരി 22നാണ് അയോധ്യ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടക്കുന്നത്. ചടങ്ങിലേക്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. താരം കുടുംബത്തിനൊപ്പം ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Bilkis Bano Case: ബില്‍ക്കിസ് ബാനു കേസില്‍ ഗുജറാത്ത് സര്‍ക്കാരിനു തിരിച്ചടി, പ്രതികളെ വിട്ടയച്ചതു റദ്ദാക്കി; 11 പേരും ജയിലിലേക്ക് തിരിച്ചെത്തണം