ഭോപാല്‍: പതിമൂന്നു വയസുള്ള ദളിത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച 35 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെബൈത്തൂല്‍ ജില്ലയില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയിലും പിന്നീട് വിഗ്ദഗ്ദ്ധ ചികിത്സയ്ക്കായി നാഗ്പൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടി ഇപ്പോഴും ഗുരുതരമായ നിലയിലാണെന്ന് സൂചനയുണ്ട്.
കൃഷിസ്ഥലത്തെ പമ്പ് നോക്കാന്‍ പോയ പെണ്‍കുട്ടിയെ വിജനമായ വയലില്‍ വച്ച് പീഡിപ്പിച്ച ശേഷം കുഴിയില്‍ തള്ളിയിട്ടു പുല്ലുകൊണ്ട് കൂടി കത്തിക്കാനാണ് പ്രതി ശ്രമിച്ചത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചവരാണ് കുട്ടിയെ കണ്ടെത്തിയതും പോലീസില്‍ പരാതി നല്‍കിയതും. തുടര്‍ന്ന് പോലീസ് പ്രതിയെ അറസ്‌റ് ചെയ്യുകയായിരുന്നു.