Publish Date: Tue, 29 Mar 2022 (14:16 IST)
Updated Date: Tue, 29 Mar 2022 (14:20 IST)
ഭോപാൽ: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 55 കാരനെ പെൺകുട്ടിയുടെ പിതാവും മാമനും ചേർന്ന് വെട്ടിക്കൊല്ലുകയും കഷണങ്ങളാക്കി പുഴയിൽ തള്ളുകയും ചെയ്തു. മധ്യപ്രദേശിലെ ഖണ്ഡ്വയിൽ കഴിഞ്ഞ ഞായറാഴ്ച അജ്‌നാൽ നദിയിൽ മൃതദേഹത്തിന്റെ കഷണങ്ങൾ കണ്ടെത്തിയത്.
ഇതിനടുത്തുള്ള സക്‌ലാപൂർ ജില്ലാ നിവാസിയായ ത്രിലോകചന്ദ് ആണ് മരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്ന് എസ്.പി വിവേക് സിംഗ് പറഞ്ഞു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട ത്രിലോക് ചന്ദും പ്രതികളും ബന്ധുക്കളാണ് എന്ന് പോലീസ് വെളിപ്പെടുത്തി.