Webdunia - Bharat's app for daily news and videos

Install App

'മ്യാവൂ' വിശ്വസുന്ദരി പൂച്ചയെ പോലെ കരഞ്ഞു; വീഡിയോ വൈറല്‍

Webdunia
ചൊവ്വ, 14 ഡിസം‌ബര്‍ 2021 (15:58 IST)
വിശ്വസുന്ദരി മത്സര വേദിയില്‍ പൂച്ചക്കുട്ടിയായി ഇന്ത്യയുടെ ഹര്‍നാസ് സന്ധു. 21 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലേക്ക് വിശ്വസുന്ദരി പട്ടം കൊണ്ടുവന്ന ഹര്‍നാസിന്റെ പ്രകടനം ലോകമെമ്പാടുമുള്ള സൗന്ദര്യ ആരാധകരെ പൊട്ടിച്ചിരിപ്പിച്ചു. 
 
മിസ് യൂണിവേഴ്‌സ് മത്സരത്തിന്റെ സെമിഫൈനലിനിടെ ഹര്‍നാസ് സന്ധു പൂച്ചക്കുട്ടിയെ പോലെ കരഞ്ഞ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അവതാരകന്‍ സ്റ്റീവ് ഹാര്‍വി നിങ്ങളുടെ ഹോബി എന്താണെന്ന് ചോദിച്ചപ്പോള്‍ മൃഗങ്ങളെ അനുകരിക്കല്‍ എന്നായിരുന്നു സന്ധു മറുപടി നല്‍കിയത്. എന്നാല്‍ ഒരു മൃഗത്തെ അനുകരിക്കെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് സദസിനോട് നമസ്‌തേ പറഞ്ഞ് ഹര്‍നാസ് പൂച്ചയുടെ ശബ്ദം അനുകരിച്ചത്.

വിശ്വസുന്ദരി പട്ടം ചൂടുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയാണ് ഹര്‍നാസ്. 1994 ല്‍ സുസ്മിത സെന്‍ ആണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി വിശ്വസുന്ദരി പട്ടം നേടിയത്. പിന്നീട് രണ്ടായിരത്തില്‍ ലാറ ദത്ത് മിസ് യൂണിവേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ടു. 21 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയിലേക്ക് മിസ് യൂണിവേഴ്സ് പട്ടം എത്തുന്നത്. പരാഗ്വേയുടെയും ദക്ഷിണാഫ്രിക്കയുടെയും സുന്ദരിമാരെ മറികടന്നാണ് ഹര്‍നാസ് സന്ധുവിന്റെ കിരീടനേട്ടം. 2020 ലെ മിസ് യൂണിവേഴ്‌സ് ആയിരുന്ന മെക്‌സിക്കോയില്‍ നിന്നുള്ള ആന്‍ഡ്രിയ മെസയാണ് സന്ധുവിന് കിരീടം സമ്മാനിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments