Webdunia - Bharat's app for daily news and videos

Install App

കോവാക്സിൻ സുരക്ഷിതവും ഫലപ്രദവും: ആശങ്ക പ്രകടിപ്പിച്ച ഛത്തിസ്ഗഡിന് കേന്ദ്ര ആരോഗ്യമന്ത്രിയുടെ കത്ത്

Webdunia
വെള്ളി, 12 ഫെബ്രുവരി 2021 (12:49 IST)
ഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിന്റെ ഉപയോഗത്തിൽ ആശങ്ക പ്രകടിപ്പിച്ച ഛത്തിസ്ഗഡ് ആരോഗ്യമന്ത്രിയ്ക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. കൊവാക്സിനും കൊവിഷീൽഡും സുരക്ഷിതവും ഫലപ്രദവുമാണെന്നും. വാക്സിനേഷനിൽ പിന്നിൽ നിൽക്കുന്ന ഛത്തിസ്ഗഡ് മഹാരമാരിയെ ചെറുക്കാൻ എത്രയും പെട്ടന്ന് വാക്സിനേഷൻ പൂർത്തിയാക്കണം എന്നും ഛത്തിസ്ഗഡ് ആരോഗ്യമന്ത്രി ടി എസ് സിങ് ദിയോയ്ക്ക് നൽകിയ വിശദമായ കത്തിൽ ഹർഷ വർധൻ വ്യക്തമാക്കുന്നു. ക്ലിനിക്കൽ ട്രയൽ പൂർത്തിയാക്കുന്നതുവരെ കൊവാക്സിൻ വിതരണം ചെയ്യുന്നത് നിർത്തണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഛത്തിസ്ഗഡ് ആരോഗ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രിയ്ക്ക് കത്തയച്ചത്. 
 
വാക്സിൻ ബോട്ടിലുകളിൽ കാലപരിധി രേഖപ്പെടുത്തിയിട്ടില്ല എന്നും കത്തിൽ വ്യക്തമാക്കിയിരുന്നു. കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഇതുവരെയുള്ള പരീക്ഷണങ്ങളുടെ ഫലം കണക്കിലെടുത്ത് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡാര്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ വാക്‌സീന്‍ നിര്‍മാണത്തിന് അനുമതി നൽകിയത്. തുടർന്നാണ് അടിയന്തര ഉപയോഗത്തിന് അംഗീകാരം നൽകിയത്. രണ്ട് വക്സിനുകളും സുരക്ഷിതവും ഫലപ്രദവുമാണ്. വാക്സിൻ ബോട്ടിലിന്റെ ലേബലിൽ ഏതു തീയതിവരെ ഉപയോഗിയ്ക്കാം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. വാക്സിനേഷനിൽ ഛത്തിസ്ഗഡ് പിന്നിലാണെന്നും കേന്ദ്രത്തിന് ഇക്കാര്യത്തിൽ ആശങ്കയുണ്ടെന്നും ഹർഷവർധൻ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്   

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments