ടിക്കറ്റ് ബാഗ് യാത്രക്കാരിയുടെ മാറിടത്തില്‍ വച്ചു; ബസ് കണ്ടക്ടർക്ക് സസ്പെന്‍ഷൻ

ബുധന്‍, 19 ജൂണ്‍ 2019 (15:38 IST)
ബസിൽ യാത്രക്കാരിയെ ലൈംഗീകമായി ശല്യം ചെയ്ത കണ്ടക്ടർക്ക് സസ്‌പെൻഷൻ. ഹരിയിനിൽ ഞായറാഴ്ചയാണ് സംഭവം. യാത്രക്കാരിയോട് കണ്ടക്ടർ മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേ തുടർന്നായിരുന്നു ഗതാഗത വകുപ്പിന്റെ നടപടി. ബസിൽ സഞ്ചരിച്ച മറ്റൊരു യാത്രക്കാരൻ പകർത്തിയ വീഡിയോയാണ് വൈറലായത്. 
 
രാവിലെ ഏഴ് മണിക്ക് ബസിൽ സഞ്ചരിക്കവേയാണ് യാത്രക്കാരിക്ക് ഇത്തരത്തിലൊരു ദുരനുഭവമുണ്ടായത്. ബസിൽ ഇരുന്ന് ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ ദേഹത്ത് രാജേഷ് മുട്ടിയുരുമ്മി ഇരിക്കുകയായിരുന്നു. രാജേഷ് യാത്രക്കാരിയെ ശല്യപ്പെടുത്തുന്നുണ്ടായിരുന്നെങ്കിലും യുവതി ഇതിനോട് പ്രതികരിക്കാൻ കൂട്ടാക്കിയില്ല. ഇതോടെ രാജേഷ് ശല്യം തുടരുകയാണ് ചെയ്തത്. ടിക്കറ്റ് ബാഗും രാജേഷ് യുവതിയുടെ മാറിടത്തിൽ വച്ചു. 
 
വീഡിയോ വൈറലായതിനെ തുടർന്നാണ് ഗതാഗത വകുപ്പ് കണ്ടക്ടർക്കെതിരെ നടപടിയെടുത്തത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ‘തന്റെ ഭക്ഷണപ്പാത്രം കഴുകി വെക്കണമെന്ന് പൈലറ്റ്, പറ്റില്ലെന്ന് ജീവനക്കാരന്‍’‍; എയര്‍ ഇന്ത്യ വിമാനം വൈകിയത് ഒരു മണിക്കൂർ