Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്കരിച്ചത് അവളെ തന്നെ എന്ന് എന്താണ് ഉറപ്പ് ? വ്യക്തത വരുന്നതുവരെ ചിതാഭസ്‌മം നിമജ്ജനം ചെയ്യില്ല: ഹത്രസ് പെൺകുട്ടിയുടെ സഹോദരൻ

സംസ്കരിച്ചത് അവളെ തന്നെ എന്ന് എന്താണ് ഉറപ്പ് ? വ്യക്തത വരുന്നതുവരെ ചിതാഭസ്‌മം നിമജ്ജനം ചെയ്യില്ല: ഹത്രസ് പെൺകുട്ടിയുടെ സഹോദരൻ
, തിങ്കള്‍, 5 ഒക്‌ടോബര്‍ 2020 (10:23 IST)
ഹാത്രസ്: രാത്രിയിൽ പൊലീസ് തിരക്കുകൂട്ടി സംസ്കരിച്ചത് സഹോദരിയുടെ മൃതദേഹമാണോ എന്നതിൽ ഉറപ്പില്ലെന്നും അതിനാൽ ചിതാഭസ്മം നിമജ്ജനം ചെയ്യില്ല എന്നും ഹത്രസ് പെൺകുട്ടിയുടെ സഹോദരൻ. മനുഷ്യത്വത്തിന്റെ പേരിലാണ് ചിതാഭസ്മം ഏറ്റുവാങ്ങിയത് എന്നും പെക്കുട്ടിയുടെ സഹോദരൻ പറഞ്ഞു.  
 
'സംസ്കരിയ്ക്കുന്നതിന് മുൻപ് പോലും അവളുടെ മുഖം ഞങ്ങളെ കാണിച്ചില്ല. മനുഷ്യത്വത്തിന്റെ പേരിലാണ് ചിതാഭസ്മം ഏറ്റുവാങ്ങിയത്. ചിതാഭസ്മം അവളുടെയല്ലെങ്കിലൂം ഉപേക്ഷിയ്ക്കാൻ പാടില്ലല്ലോ എന്ന് കരുതിയാണ് സ്വീകരിച്ചത്. ഞങ്ങൾ നുണപരിശോധനയ്ക്ക് വിധേയരാവണം എന്നാണ് ഇപ്പോൾ അവർ പറയുന്നത്. ഞങ്ങൾ ഒരു നുണയും പറയുന്നില്ല. അവർ പ്രതികളെയും പൊലീസിനെയും നുണപരിശോധനയ്ക്ക് വിധേയരാക്കട്ടെ അപ്പോൾ കാര്യങ്ങൾ ബോധ്യമാകും'. പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് കൊവിഡ് ബാധിതർ 66 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 74,442 പേർക്ക് രോഗബാധ