Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവരാജും ഹസല്‍ കീച്ചും പ്രണയത്തില്‍ മാത്രമല്ല; ഒടുവില്‍ അവര്‍ ഒരു തീരുമാനമെടുത്തു - എന്താണെന്ന് അറിയാമോ ആ തീരുമാനം ?

കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം

യുവരാജും ഹസല്‍ കീച്ചും പ്രണയത്തില്‍ മാത്രമല്ല; ഒടുവില്‍ അവര്‍ ഒരു തീരുമാനമെടുത്തു - എന്താണെന്ന് അറിയാമോ ആ തീരുമാനം ?
ന്യൂഡല്‍ഹി , ശനി, 30 ജൂലൈ 2016 (17:20 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗും ബ്രിട്ടീഷ് നടിയും മോഡലുമായ ഹസല്‍ കീച്ചും തമ്മിലുള്ള വിവാഹം ഡിസംബറില്‍ ഉണ്ടായേക്കും. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം. ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു താരങ്ങള്‍.

കഴിഞ്ഞ കുറെ മാസങ്ങളായി യുവരാജിന്റെയും കീച്ചിന്റെയും വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് വാര്‍ത്തകള്‍ പരന്നിരുന്നുവെങ്കിലും യുവി വാര്‍ത്തകളെ തള്ളുകയായിരുന്നു. നവംബറിലെ വിവാഹനിശ്ചയത്തിനുശേഷം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ഇരുവരും പോസ്‌റ്റ് ചെയ്‌തിരുന്നു.

2007 ല്‍ പുറത്തിറങ്ങിയ ബില്ല എന്ന ചിത്രത്തിലൂടെയാണ് ഹസല്‍ കീച്ച് ബോളിവുഡില്‍ എത്തിയത്. തുടര്‍ന്ന് സൂപ്പര്‍ ഹിറ്റ് ചിത്രം ബോഡിഗാഡിലും അബിനയിച്ചു. ഹീര്‍ ആന്റ് ഹീറോ എന്ന പഞ്ചാബി ചിത്രത്തിലാണ് കീച്ച് ഒടുവില്‍ അഭിനയിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടിയന്തരാവസ്ഥയില്‍ പോലും സംഭവിക്കാത്തതാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കോഴിക്കോട് നടന്നത്