Webdunia - Bharat's app for daily news and videos

Install App

നരേന്ദ്ര മോദി ദൈവം, ഹനുമാനൊപ്പം മോദിയെ ആരാധിക്കുന്ന ഗ്രാമം!

മോദിയുടെ പിറന്നാളായ ചൊവ്വാഴ്ചയാണ് ഇവിടെ പ്രതിമ സ്ഥാപിച്ച് ഗ്രാമവാസികള്‍ ആരാധന ആരംഭിച്ചത്.

Webdunia
വ്യാഴം, 19 സെപ്‌റ്റംബര്‍ 2019 (11:31 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദി ദൈവമാണെന്ന് വിശ്വസിക്കുകയാണ് ബീഹാര്‍ അനന്ത്പൂരിലെ ഒരു ഗ്രാമം.  ഇതിന്‍റെ ഭാഗമായി ഇവിടെ പുനരുദ്ധാരണം നടത്തിയ ഒരു ഹനുമാന്‍ ക്ഷേത്രത്തില്‍ ഹനുമാന്‍റെ പ്രതിമയ്ക്ക് സമീപത്തായി നരേന്ദ്രമോദിയുടെ പ്രതിമയും സ്ഥാപിച്ചിരിക്കുകയാണ് ഇവർ‍. മോദിയുടെ പിറന്നാളായ ചൊവ്വാഴ്ചയാണ് ഇവിടെ പ്രതിമ സ്ഥാപിച്ച് ഗ്രാമവാസികള്‍ ആരാധന ആരംഭിച്ചത്.
 
ഗ്രാമത്തിനായി മോദി ചെയ്ത വികസന പ്രവര്‍ത്തനങ്ങളാണ് ഗ്രാമവാസികള്‍ അദ്ദേഹത്തെ ദൈവമാക്കിയതിന് പിന്നിലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.2014 ൽ ഗ്രാമത്തിൽ മുഴുവനായും ടാർ റോഡ് നിർമ്മിച്ചത് മോദിയാണെന്ന് ഇവര്‍ പറയുന്നു. ഇതിന് ശേഷം രണ്ട് വർഷത്തിനുള്ളിൽ ഗ്രാമത്തില്‍ വൈദ്യുതിയും എത്തിച്ചു. ഇതോടെയാണ് ഗ്രാമവാസികള്‍ പ്രധാനമന്ത്രിയെ ദൈവമാക്കി ഉയര്‍ത്തിയത്. അതുകൊണ്ടാണ് ഗ്രാമത്തിലെ ക്ഷേത്രത്തിൽ അദ്ദേഹത്തിന് അർഹമായ ഇടം നൽകി പ്രതിമ സ്ഥാപിച്ചതെന്നും നാട്ടുകാർ പറയുന്നു.
 
ഗ്രാമത്തിലെ 500ഓളം വരുന്ന ആളുകള്‍ ചേര്‍ന്നാണ് ക്ഷേത്രത്തിന്‍റെ കാര്യങ്ങള്‍ നടത്തിപ്പോരുന്നത്. ഇവര്‍ മുന്‍കൈ എടുത്ത് തന്നെയാണ് പ്രതിമ സ്ഥാപിക്കലും നടത്തിയത്. ബംഗാളിൽ നിന്നുള്ള ഹിന്ദുക്കളാണ് ഈ ഗ്രാമത്തിലുള്ളവരിൽ ഏറെയും. പ്രതിമ സ്ഥാപിച്ചതിന് പിന്നാലെ മോദി തങ്ങളുടെ ഗ്രാമത്തിലെത്തണമെന്നാണ് ഇപ്പോൾ ഇവരുടെ ആഗ്രഹം. അതേസമയം സംസ്ഥാനത്ത് മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഇകഴ്ത്തിക്കാണിക്കാനുള്ള ബിജെപിയുടെ തന്ത്രമാണ് പ്രതിമ നിര്‍മാണത്തിനും ആരാധനയ്ക്കും പിന്നിലെന്ന പരിഹാസമാണ് കോൺഗ്രസ് ഉയര്‍ത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുരുഷ പ്രേക്ഷകർ ലോകയ്ക്ക് കയ്യടിച്ചത് കണ്ട് അതിശയിച്ചു: കല്യാണി പ്രിയദർശൻ

Nepal Social Media ban: സോഷ്യൽ മീഡിയ നിരോധിച്ചു, നേപ്പാളിൽ തെരുവിലിറങ്ങി ജെൻ സി, സംഘർഷത്തിൽ ഒരു മരണം

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

യുവതിക്ക് മെസേജ് അയച്ച സംഭവത്തിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുസ്ലീ ലീഗ് നേതാവ് എം കെ മുനീർ ഐസിയുവിൽ തുടരുന്നു, ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ

ശ്രീകോവില്‍ തുറന്ന് വിഗ്രഹങ്ങളിലെ സ്വര്‍ണ മാല മോഷ്ടിച്ചു; തൃശൂരില്‍ മുന്‍ പൂജാരി അറസ്റ്റില്‍

കുളിമുറിയിൽ കുളിക്കുന്നവർക്കും രോഗബാധ, കേരളത്തെ ഭീതിയിലാഴ്ത്തി അമീബിക് മസ്തിഷ്കജ്വരം

പാര്‍ട്ടിയിലുമില്ല, പാര്‍ലമെന്ററി പാര്‍ട്ടിയിലുമില്ല; മാങ്കൂട്ടത്തിലിനെ തള്ളി വീണ്ടും സതീശന്‍

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും

അടുത്ത ലേഖനം
Show comments