'2029 ഓടെ മോദി രാഷ്ട്രീയം മതിയാക്കും, പിന്നീടുള്ള കാലം സന്യാസജീവിതവുമായി ഹിമാലയത്തിൽ'

2029 ഓടെ നരേന്ദ്രമോദി അധികാരം ഉപേക്ഷിച്ച് ഒരു സന്യാസിയുടെ ജീവിതം നയിക്കാനായി ഹിമാലയത്തിൽ പോവുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (08:07 IST)
പതിനൊന്ന് വർഷത്തിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്നും പിന്നീടുള്ള കാലം ഹിമാലയത്തിൽ പോയി സന്യാസജീവിതം നയിക്കുമെന്നും എഴുത്തുകാരനും മുതിർന്ന പത്രപ്രവർത്തകനുമായ മിൻഹാസ് മർച്ചന്റ് അഭിപ്രായപ്പെട്ടു. 2029 ഓടെ നരേന്ദ്രമോദി അധികാരം ഉപേക്ഷിച്ച് ഒരു സന്യാസിയുടെ ജീവിതം നയിക്കാനായി ഹിമാലയത്തിൽ പോവുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യാ ടുഡേ ചാനലില് ഒരു ഷോയ്‌ക്കിടെയാണ് അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം.
 
പതിനെട്ടാം വയസിൽ അദ്ദേഹം ഹിമാലയത്തിൽ പോയി, 80ആം വയസിൽ അദ്ദേഹം വീണ്ടും പോകുമെന്ന് ഞാൻ നിങ്ങൾക്ക് വീണ്ടും ഉറപ്പ് നൽകുന്നു. 11 വർഷത്തിന് ശേഷം അദ്ദേഹം വീണ്ടും ഹിമാലയത്തിലേക്ക് പോകും. അദ്ദേഹം അധികാരത്തിനായി കടിച്ചുതൂങ്ങാൻ ആഗ്രഹിക്കുന്നില്ല. സന്യാസജീവിതം നയിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. അടുത്ത ലോക്‌സ്ഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം പ്രധാനമന്ത്രിയായാൽ 2029ലെ തെരഞ്ഞെടുപ്പിന് മുൻപ് അദ്ദേഹം മാറി നിൽക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘ആദ്യം സ്വന്തം രാജ്യത്തേക്ക് പോകൂ, എന്നിട്ട് മറ്റുള്ളവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാം’; മലാലയ്‌ക്ക് ചുട്ട മറുപടി നല്‍കി ഹീന സിദ്ധു