Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡൽഹിയിൽ കനത്ത മഴ; റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങി

ഡൽഹിയിൽ കനത്ത മഴ; റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങി

ഡൽഹിയിൽ കനത്ത മഴ; റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങി
ഡൽഹി , ശനി, 1 സെപ്‌റ്റംബര്‍ 2018 (14:01 IST)
ഡൽഹിയിൽ കനത്ത മഴയെത്തുടർന്ന് തിരക്കേറിയ പാതകളില്‍ വെള്ളം കയറി. ഇതോടെ ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് ബൈറോണ്‍ റോഡിലെ ഗതാഗതം താല്‍കാലികമായി നിരോധിച്ചു. ചിലയിടങ്ങളിൽ വൈദ്യുതി തടസ്സപ്പെടുകയും ചെയ്‌‌തു. 
 
നഗരത്തിലെ ചില പാതകളിലെ വെള്ളക്കെട്ടിനെ കുറിച്ച് ഡല്‍ഹി പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രളയം നഗരത്തിലേക്കും ബാധിച്ചതോടെ കളക്ടര്‍മാര്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ചില പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് അവധിയും നല്‍കിയിട്ടുണ്ട്. 
 
ലാജ്പത് നഗര്‍, മോദി മില്‍ അണ്ടര്‍ പാസ്, ആര്‍.ടി.ആര്‍ മാര്‍ഗ്, ജി.ടി കാര്‍നാല്‍ റോഡ്, ഐ.പി മാര്‍ഗ് എന്നിവങ്ങളിലെല്ലാം വെള്ളം കയറി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നന്ദമൂരി ഹരികൃഷ്ണയുടെ മൃതദേഹത്തിനൊപ്പം സെൽഫിയെടുത്ത നാലു നഴ്സുമാരെ ആശുപത്രി പുറത്താക്കി