ഫ്ലോറൻസ് ചുഴലിക്കാറ്റിനെത്തുടർന്ന് നോർത്ത് കാരലൈനയിൽ ശക്തമായ മഴയും കാറ്റും
ഫ്ലോറൻസ് ചുഴലിക്കാറ്റിനെത്തുടർന്ന് നോർത്ത് കാരലൈനയിൽ ശക്തമായ മഴയും കാറ്റും
ഫ്ലോറൻസ് ചുഴലിക്കാറ്റിന്റെ ഭാഗമായി യുഎസിലെ നോർത്ത് കാരലൈനയിൽ ശക്തമായ മഴയും കാറ്റും വെള്ളപ്പൊക്കവും ഉണ്ടായി. നദികൾ കരകവിഞ്ഞൊഴുകുകയും വൈദ്യുതി തടസ്സം നേരിടുകയും ചെയ്‌തു. ചുഴലിക്കാറ്റിന് ശക്തികുറഞ്ഞതുകൊണ്ട് അപകടങ്ങൾ കുറേ ഒഴിവാകുകയും ചെയ്‌തു.
വെള്ളിയാഴ്ച രാത്രിയോടെ ചുഴലിക്കാറ്റ് നോർത്ത് കാരലൈനയിൽ പതിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇവിടങ്ങളിലെ 12,000ത്തോളം പേരെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റി. ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് ഇതെന്ന് നോർത്ത് കാരലൈന ഡിപ്പാർട്മെന്റ് ഓഫ് എമർജെൻസി മാനേജ്മെന്റ് ഉദ്യോഗസ്ഥൻ കെയ്ത് അക്രി അറിയിച്ചു.
ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടാകുന്ന മഴ ശക്തമായിരിക്കുമെന്നും രണ്ടോ മൂന്നോ ദിവസം ശക്തമായി പെയ്യുന്ന മഴയിൽ നോർത്ത് കാരലൈനയില്‍ കുറഞ്ഞത് എട്ടുമാസം ലഭിക്കേണ്ട മഴയാണ് ലഭിക്കുകയെന്ന് നാഷനൽ വെതർ സർവീസ് അറിയിച്ചു.