Publish Date: Sat, 23 Jul 2022 (13:20 IST)
Updated Date: Sat, 23 Jul 2022 (13:22 IST)
ഉത്തരേന്ത്യയില്‍ മഴ ശക്തമായി തുടരുകയാണ്. വിവിധ പ്രദേശങ്ങളില്‍ കാലാവസ്ഥാ കേന്ദ്രം റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഒഡീഷയില്‍ ഈമാസം 26 വരെ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലഹണ്ടി, കന്തമാല്‍, ബോദി, സോനേപു എന്നിവിടങ്ങളിലാണ് അലര്‍ട്ട്. അതേസമയം ഡല്‍ഹിയിലെ ആകാശത്ത് മഴമേഘങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. കുറഞ്ഞ താപനില 25.5 ഡിഗ്രി സെല്‍ഷ്യസ് ആണ്.
തെലങ്കാനയിലെ വിവിധയിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഹബുബാദ്, സൂര്യപേട്, ജാഗ്ഗോണ്‍, യാദാദ്രി എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളിലാണ് കനത്ത മഴയ്ക്ക് സാധ്യതയുള്ളത്.