Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടൗട്ടെ കേരളതീരം വിട്ടു, അതീതീവ്ര ചുഴലിക്കാറ്റായി ഗുജറാത്ത് തീരത്തേക്ക്, കേരളത്തിൽ 17 വരെ കനത്ത മഴ

ടൗട്ടെ കേരളതീരം വിട്ടു, അതീതീവ്ര ചുഴലിക്കാറ്റായി ഗുജറാത്ത് തീരത്തേക്ക്, കേരളത്തിൽ 17 വരെ കനത്ത മഴ
, ഞായര്‍, 16 മെയ് 2021 (09:34 IST)
അറബികടലിൽ രൂപംകൊണ്ട ടൗട്ടെ കുഴലിക്കാറ്റ് ഞായറാഴ്‌ച്ച രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറി. മെയ് 17ന് ടൗട്ടെ ഗുജറാത്ത് തീരത്ത് എത്തി 18 ന് അതി രാവിലെ മണിക്കൂറില്‍ പരമാവധി 175 കിമീ വേഗതയില്‍ ഗുജറാത്തിലെ പോര്‍ബന്തറിനും മഹാഹുവാക്കും ഇടയില്‍ കരയിൽ പ്രവേശിപ്പിമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇതിനെ തുടർന്ന് ഗുജറാത്തിനും ദിയു തീരത്തിനും മുന്നറിയിപ്പ് നൽകി.
 
അതേസമയം ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിൽ നിലനിൽക്കുമെന്നതിനാൽ കേരളത്തിൽ തിങ്കളാഴ്‌ച്ചവരെ ശക്തമായ മഴയും കാറ്റും തുടരും.എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. അതിതീവ്രമഴയും ശക്തമായ കാറ്റും കാരണം കേരളത്തിൽ കനത്ത നാശമാണ് ഉണ്ടാക്കിയിട്ടുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗസയില്‍ അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്, ഖത്തറിന്റെ അല്‍ജസീറാ ചാനല്‍ എന്നിവ പ്രവര്‍ത്തിച്ചിരുന്ന 13നില കെട്ടിടം ഇസ്രയേല്‍ ഭസ്മമാക്കി