മധ്യപ്രദേശ്,തെലങ്കാന,ഗുജറാത്ത്,രാജസ്ഥാൻ,മഹാരാഷ്ട്ര എന്നിവിടങ്ങളിൽ അടുത്ത മൂന്ന് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ നാളെയോടെ രൂപപ്പെടുന്ന ന്യൂനമർദ്ദമാണ് കനത്ത മഴയ്‌ക്ക് കാരണം.
അതേസമയം മഴ കനത്തതോടെ മഴ കനത്തതോടെ ഹിമാചൽ പ്രദേശിലും പശ്ചിമ ബംഗാളിലും പലയിടങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. പശ്ചിമബംഗാൾ,ഹരിയാന,പഞ്ചാബ്,അന്ധ്രാപ്രദേശ്,ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ചില ജില്ലകളിൽ കനത്ത മഴ ഇപ്പോഴും തുടരുകയാണ്.
വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഹിമാചൽ പ്രദേശിലെ കുളുവിൽ പ്രത്യേക ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.ആന്ധ്രാപ്രദേശിൽ കൃഷ്ണ ജില്ലയിൽ വെള്ളപ്പൊക്കമുണ്ടായി. പലയിടത്തും വീടുകളടക്കം വെള്ളത്തിനടിയിലാണ്. ഇവിടങ്ങളിൽ നിന്നും ജനങ്ങളെ മാറ്റിപാർപ്പിച്ചു. മധ്യപ്രദേശിലെ തവ ഡാമിന്റെ അഞ്ച് ഷട്ടറുകൾ തുറന്നു.