ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് താഴ്‌വരയില്‍ സൈന്യവും പൊലീസും സുരക്ഷയും നിയന്ത്രണങ്ങളും ശക്തിപ്പെടുത്തിയിരുന്നു. പാകിസ്ഥാന്‍ സര്‍ക്കാരിന്റെ സര്‍ക്കാരിന്റെ അനുവാദത്തോടെ പ്രവര്‍ത്തിക്കുന്ന ഭീകരരെയും ബാഹ്യ ഇടപെടലുകളെയും ചെറുക്കാന്‍ ശക്തമായ മുന്നൊരുക്കങ്ങളാണ് കശ്‌മീരില്‍ സര്‍ക്കാര്‍ ഒരുക്കിയത്.
നിയന്ത്രണങ്ങള്‍ക്ക് എതിരെ നൊബേല്‍ ജേതാവ് മലാല യൂസഫ് സായ് നടത്തിയ ഒരു ട്വീറ്റ് വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. സംഘര്‍ഷം മൂലം പുറത്തിറങ്ങാന്‍ ഭയമാണെന്നും അതിനാല്‍ സ്‌കൂളില്‍ പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും പല കശ്‌മീരി പെണ്‍കുട്ടികളും പറഞ്ഞുവെന്നാണ് മലാല കുറിച്ചത്.
മലാലയുടെ വാക്കുകള്‍ ചിലര്‍ ഏറ്റെടുത്തതോടെ ഇന്ത്യന്‍ ഷൂട്ടിംഗ് താരം ഹീന സിദ്ധു രംഗത്തുവന്നു. “നിങ്ങള്‍ക്ക് രാജ്യസ്‌നേഹം കൂടുതലാണെങ്കില്‍ ആദ്യം സ്വന്തം രാജ്യത്തേക്ക് പോകൂ, എന്നിട്ട് മറ്റുള്ളവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കു എന്നായിരുന്നു ഹീനയുടെ പ്രതികരണം.
“കശ്മീര്‍ പാക്കിസ്ഥാനു നല്‍കണമെന്നാണല്ലോ നിങ്ങള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയാണെങ്കില്‍ എന്തുകൊണ്ട് ആ രാജ്യം വിട്ടുവെന്ന് നിങ്ങള്‍ ലോകത്തോടു പറയണം. സ്കൂളില്‍ പോകാനുള്ള യാത്രയ്ക്കിടെ സ്വന്തം ജീവനെടുക്കാന്‍ വന്ന വെടിയുണ്ട മറന്നുപോയോ. ഇനിയൊരിക്കലും പാക്കിസ്ഥാനിലേക്ക് ഇല്ല എന്നും നിങ്ങള്‍ തന്നെയല്ലേ പറഞ്ഞത്. നിങ്ങളെപ്പോലെ എത്രയോ പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ സാധിക്കാത്ത സാഹചര്യമല്ലേ ഇപ്പോള്‍ത്തന്നെ അവിടെയുള്ളത്” - എന്നും മുന്‍ ലോക ഒന്നാം നമ്പര്‍ ചാമ്പ്യന്‍ കൂടിയായ ഹീന പറഞ്ഞു.