Webdunia - Bharat's app for daily news and videos

Install App

മുഖ്യമന്ത്രിയാകണമെങ്കിൽ ഒറ്റ നിമിഷം മതി: ഹേമ മാലിനി

തനിക്ക് ഒറ്റ നിമിഷംകൊണ്ട് മുഖ്യമന്ത്രിയാകാൻ കഴിയുമെന്ന് ഹേമ മാലിനി

Webdunia
വെള്ളി, 27 ജൂലൈ 2018 (12:40 IST)
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകാൻ ഒറ്റ നിമിഷം മതിയെന്ന് ബോളിവുഡ് താരവും ബിജെപി ലോക്‌സഭാ അംഗവുമായ ഹേമമാലിനി. പക്ഷേ അങ്ങനെയായാൽ അത് തന്റെ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുമെന്നും അതുകൊണ്ടാണ് താൽ അത് വേണ്ടെന്ന് വെച്ചതെന്നും ഹേമാമാലിനി പറഞ്ഞു. രാജസ്ഥാനിലെ ബന്‍സാരയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവർ‍. 
 
മോദിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും പാവപ്പെട്ടവര്‍ക്കും വളര്‍ച്ചയുണ്ടായെന്നും ഹേമമാലിനി പറഞ്ഞു. മറ്റു പാര്‍ട്ടികളിലുള്ളവര്‍ പലതും പറയും. പക്ഷേ രാജ്യത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ ചെയ്തത് ആരാണെന്നാണ് നാം നോക്കേണ്ടത്. മോദിയെ പോലൊരു പ്രധാനമന്ത്രിയെ കണ്ടെത്തുക എന്നത് ദുഷ്‌കരമാണെന്നും ഹേമമാലിനി പറഞ്ഞു. 
 
മുഖ്യമന്ത്രി എന്ന പദവിയില്‍ തന്നെ കെട്ടിയിടാന്‍ ആഗ്രഹിക്കുന്നില്ലെന്നും മണ്ഡലത്തിന്റെ വികസനത്തിനു വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിയാകുന്നതിനേക്കാള്‍ തനിക്കിഷ്ടം മറ്റു താത്പര്യങ്ങള്‍ പരിഗണിക്കാനാണ്. കഴിഞ്ഞ നാലു വര്‍ഷമായി തന്റെ മണ്ഡലത്തില്‍ കഠിനാധ്വാനം ചെയ്യുകയാണെന്നും താരം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശില്‍പ ഷെട്ടിയുടേയും ഭര്‍ത്താവ് രാജ് കുന്ദ്രയുടേയും 98 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

സംസ്ഥാനത്ത് ഞായറാഴ്ച ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

Vote From Home: വീട്ടിലിരുന്ന് വോട്ട് ചെയ്യുന്നവരുടെ ബാലറ്റുകള്‍ ഉദ്യോഗസ്ഥര്‍ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്നതരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതം

Thrissur Pooram - Thrissur Weather: തൃശൂര്‍ പൂരം നാളെ, മഴയ്ക്ക് സാധ്യത

Explainer: UAE Rain: യുഎഇയിലെ മഴയ്ക്ക് കാരണം എന്താണ്? അറിയേണ്ടതെല്ലാം

അടുത്ത ലേഖനം
Show comments