Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 15 April 2025
webdunia

കൂടിക്കാഴ്ച അനുവദിച്ചില്ല; തമിഴ്നാട് ഉപമുഖ്യമന്ത്രിയെ നിർമല സീതാരാമൻ അപമാനിച്ച് തിരിച്ചയച്ചു

പനീർ‌ശെൽ‌വത്തെ അപമാനിച്ച് നിർമല സീതാരമൻ

പനീർ‌ശെൽ‌വം
, ബുധന്‍, 25 ജൂലൈ 2018 (08:52 IST)
കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനെ കാണാന്‍ ഡല്‍ഹിക്കുപോയ തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം അപമാനിതനായി തിരിച്ചുവന്നു. കൂടിക്കാഴ്ച നടന്നില്ല. 
 
മന്ത്രിയുടെ ഓഫീസ് വരെ എത്തിയെങ്കിലും കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിക്കാതെ അദ്ദേഹം തിരികെ പോരുകയായിരുന്നു. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന എ.ഐ.എ.ഡി.എം.കെ. രാജ്യസഭാ എം.പി. വി. മൈത്രേയനെ ചേംബറിലേക്ക് വിളിപ്പിക്കുകയും അദ്ദേഹത്തെ കണ്ട് സംസാരിക്കുകയും ചെയ്തു. ഒപീസിനെ മനഃപൂർവ്വം ഒഴിവാക്കുകയായിരുന്നു. 
 
ചികിത്സയ്ക്കായി മധുരയില്‍നിന്ന് ചെന്നൈയിലേക്ക് തന്റെ സഹോദരനെ എത്തിക്കാന്‍ എയര്‍ ആംബുലന്‍സ് അനുവദിച്ചതില്‍ പ്രതിരോധമന്ത്രിയെ നേരില്‍ക്കണ്ട് നന്ദി അറിയിക്കാനായിരുന്നു ഒ പി എസിന്റെ യാത്ര.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹൻലാലിനെ ആശ്രയിച്ചല്ല ഞങ്ങൾ നിലനിൽക്കുന്നത്: രാജീവ് രവി