Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയില്‍ ഫെയ്‌സ്ബുക്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കും ! ഹൈക്കോടതിയുടെ താക്കീത്

ഇന്ത്യന്‍ പൗരനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത സംഭവത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു

ഇന്ത്യയില്‍ ഫെയ്‌സ്ബുക്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കും ! ഹൈക്കോടതിയുടെ താക്കീത്
, വെള്ളി, 16 ജൂണ്‍ 2023 (08:41 IST)
ഇന്ത്യയില്‍ ഫെയ്‌സ്ബുക്ക് നിരോധിക്കുമെന്ന് താക്കീത് ചെയ്ത് കര്‍ണാടക ഹൈക്കോടതി. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ സൗദി അറേബ്യയില്‍ തടവില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്റെ കേസുമായി ബന്ധപ്പെട്ട് കര്‍ണാടക പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ ഫെയ്‌സ്ബുക്ക് സഹകരിക്കാത്തതാണ് കോടതിയുടെ താക്കീതിന് കാരണം. ഇന്ത്യയില്‍ ഫെയ്‌സ്ബുക്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചു. 
 
ഭര്‍ത്താവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കര്‍ണാടക മംഗളൂരു സ്വദേശിനി കവിത സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് കൃഷ്ണ എസ്.ദീക്ഷിത് അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന നിരീക്ഷണം നടത്തിയത്. കേസുമായി ബന്ധപ്പെട്ട പൂര്‍ണമായ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി ഫെയ്‌സ്ബുക്കിനോട് ആവശ്യപ്പെട്ടു. 
 
ഇന്ത്യന്‍ പൗരനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത സംഭവത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടുത്തമൂന്നുമണിക്കൂറില്‍ സംസ്ഥാനത്തെ ഈ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത