Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോയസ് ഗാര്‍ഡനില്‍ അവകാശവാദമുന്നയിച്ച് ദീപ ജയകുമാര്‍; സ്ഥലത്ത് സംഘർ‌ഷാവസ്ഥ

പോയസ് ഗാർഡനിലേക്ക് കയറാന്‍ ശ്രമിച്ച ദീപയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു

Deepa Jayakumar
ചെന്നൈ , ഞായര്‍, 11 ജൂണ്‍ 2017 (12:55 IST)
ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനില്‍ അവകാശമുന്നയിച്ച് സഹോദരപുത്രിയായ ദീപ ജയകുമാര്‍. പോയസ് ഗാര്‍ഡനു മുന്നില്‍ വാഹനം നിര്‍ത്തിയ ശേഷം അകത്തേക്കു കയറാന്‍ ശ്രമിച്ച ദീപയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. തുടര്‍ന്നു ദീപ വസതിക്കുമുന്നില്‍ ധര്‍ണ നടത്തി. സ്ഥലത്ത് ഇപ്പോളും സംഘര്‍ഷാവസ്ഥ തുടരുകയാണ്.
 
ദീപ ഇതാദ്യമായാണു പോയസ് ഗാര്‍ഡനിലെത്തുന്നത്. സഹോദരന്‍ ദീപക് വിളിച്ചാണ് വന്നതെന്നാണ് ദീപ പറഞ്ഞത്. എന്നാല്‍ ആ വീട്ടിലുണ്ടായിരുന്നത് ഗുണ്ടകളും ജീവനക്കാരും മാത്രമായിരുന്നുവെന്നും ശശികല വിഭാഗത്തോടുകൂടെ ചേര്‍ന്ന് തന്റെ സഹോദരന്‍ ചതിക്കുകയായിരുന്നെന്നും ദീപ ആരോപിച്ചു. ഏകദേശം രണ്ടരമണിക്കൂറോളം ദീപ പോയസ് ഗാര്‍ഡനില്‍ ചെലവഴിച്ചു.
 
ടിടിവി ദിനകരന്റെ അനുയായികള്‍ ദീപയ്‌ക്കെതിരെ രംഗത്തെത്തുകയായിരുന്നു. പോയസ് ഗാര്‍ഡനില്‍നിന്ന് ദീപ മടങ്ങിപ്പോകണമെന്ന ആവശ്യമാണ് അവര്‍ ഉന്നയിച്ചത്. എന്നാല്‍ സഹോദരന്‍ ദീപക് ക്ഷണിച്ചിട്ടാണു താന്‍ വന്നതെന്നും തനിക്കാണ് ഇവിടെ അവകാശമെന്നും ദീപ വാദിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുമായി കടുത്ത വാദപ്രതിവാദങ്ങളും ദീപ നടത്തി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പൊലീസ് സ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാർ കനാലിലേക്കു മറിഞ്ഞ് പത്തുപേര്‍ മരിച്ചു