ഹിമാചല്‍ പ്രദേശില്‍ വന്‍ മണ്ണിടിച്ചില്‍. കിന്നാവൂര്‍ ദേശീയ പാതയില്‍ ഇന്ന് ഉച്ചയോടെയാണ് ദുരന്തമുണ്ടായത്. സംഭവത്തില്‍ 60തോളം പേര്‍ മണ്ണിനടിയില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൂട്ടുന്നത്. നാല്‍പ്പതോളം യാത്രക്കാര്‍ ഉണ്ടായിരുന്ന സര്‍ക്കാര്‍ ബസും അപകടത്തില്‍ പെട്ടിട്ടുണ്ട്. ട്രക്ക് ഉള്‍പ്പെടെയുള്ള മറ്റുവാഹനങ്ങളും അപകടത്തില്‍ പെട്ടിട്ടുണ്ട്. സംഭവത്തില്‍ പ്രധാനമന്ത്രിയും അഭ്യന്തര മന്ത്രിയുടം ഹിമാചല്‍ മുഖ്യമന്ത്രിയെ വിളിച്ച് സ്ഥിതി ഗതികള്‍ വിലയിരുത്തി.
ബസിലുണ്ടായിരുന്ന ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള ഒന്‍പതുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം.