‘എന്റെ ധര്‍മ്മത്തിനെതിരെ ശബ്ദിച്ചാല്‍ ഇതായിരിക്കും ഗതി’; സോഷ്യല്‍ മീഡിയയില്‍ ഹിന്ദു മതത്തിനെതിരെ പോസ്റ്റിട്ടതിന് യുവാവിന് സംഭവിച്ചത് ഇങ്ങനെ !
സോഷ്യല്‍ മീഡിയയില്‍ ഹിന്ദു മതത്തിനെതിരെ പോസ്റ്റിട്ടതിന് യുവാവിന് സംഭവിച്ചത് ഇങ്ങനെ !
സോഷ്യല്‍ മീഡിയയില്‍ ഹിന്ദുമതത്തിനെതിരെ ട്രോളുകളും പ്രചരിപ്പിച്ചെന്ന് ആരോപിച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ദീപക് ശര്‍മ്മ എന്നയാളാണ് തന്റെ മതത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് യുവാവിനെ മര്ദ്ദികുന്നതിന്റെ ദൃശ്യങ്ങള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
ഹിന്ദു മതത്തിന്റെ സ്വയം പ്രഖ്യാപിത സുരക്ഷാ ഭടനെന്ന നിലയില്‍ സോഷ്യല്‍ മീഡിയ പ്രശസ്തനായാ ആളാണ് ദീപക് ശര്‍മ്മ. ഇയാളുടെ പല പ്രസ്താവനകളും മുമ്പ് ട്രോളുകള്‍ക്ക് കാരണമായിരുന്നു. ഹിന്ദു മതത്തിനെതിരെയുള്ള പോസ്റ്റുകളോടും തമാശ കലര്‍ന്ന ട്രോളുകളോടു പോലും വളരെ രൂക്ഷമായി പ്രതികരിക്കുന്ന ഇയാളുടെ അസഭ്യ വര്‍ഷത്തോടെയുള്ള വീഡിയോകളും വൈറലായിട്ടുണ്ട്.