സിനിമയിലെ രാം, സീത തുടങ്ങിയ പേരുകള്‍ മാറ്റണമെന്ന് സംഘപരിവാര്‍

സിനിമയിലെ രാം, സീത പേരുകള്‍ മാറ്റണമെന്ന് ഹിന്ദു ജാഗരണ്‍ മഞ്ച്; ഹിന്ദു കുടുംബങ്ങളിലെ ഇത്തരം പേരുകള്‍ മാറ്റാനും ഇവര്‍ പറയുമോയെന്ന് സംവിധായകന്‍

ബുധന്‍, 27 ഡിസം‌ബര്‍ 2017 (08:55 IST)
സിനിമകളിലെ കഥാപാത്രങ്ങളുടെ പേരില്‍ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ ശക്തമാകുന്നു. പത്മാവതി ചിത്രത്തിനെതിരായ പ്രതിഷേധത്തിനുശേഷം ബംഗാളി സംവിധായകന്‍ രഞ്ജന്‍ ഘോഷ് ചിത്രം ‘രൊംഗ് ബെരൊംഗേര്‍ കൊരി’ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇവര്‍.
 
ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരുകള്‍ മാറ്റണമെന്നാവശ്യപ്പെട്ട് ഹിന്ദു ജാഗരണ്‍ മഞ്ചാണ് പ്രതിഷേധമുയര്‍ത്തിയിരിക്കുന്നത്. സിനിമയിലെ മുഖ്യ കഥാപാത്രങ്ങള്‍ക്ക് രാം, സീത എന്നീ പേരുകള്‍ നല്‍കിയത് പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്നും സംഘടന ആവശ്യപ്പെട്ടു.
 
പേരുകള്‍ മാറ്റണമെന്ന ആവശ്യമുന്നയിച്ച് സംഘടന സെന്‍സര്‍ ബോര്‍ഡിന് കത്തും നല്‍കിയിട്ടുണ്ട്. ഇത് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുമെന്നാണ് സംഘടന ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘടനാവക്താവ് വിവേക് സിങ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കത്തയച്ചു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 399 രൂപയ്ക്ക് റീചാർജ് ചെയ്താല്‍ 3300 രൂപ തിരികെ ലിഭിക്കും!; ഞെട്ടിക്കുന്ന ഓഫറുമായി റിലയന്‍സ് ജിയോ